മുട്ട കൊണ്ട് നിര​വധി വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ബ്രേക്ക്ഫാസ്റ്റിന് ഇനി മുതൽ മുട്ട കൊണ്ടുള്ള കിടിലൻ ദോശ ഉണ്ടാക്കിയാലോ. പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്ക് രാവിലെ ഈ വിഭവം വളരെ ഹെൽത്തിയാണ്. രുചികരമായ മുട്ട ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ദോശമാവ്                                         2 കപ്പ് 
കാരറ്റ്                                               1 എണ്ണം
ഉള്ളി                                                 6 എണ്ണം
പച്ചമുളക്                                        2 എണ്ണം
ഇഞ്ചി                                            ഒരു കഷ്ണം
തക്കാളി                                        1 എണ്ണം
മുട്ട                                                   2 എണ്ണം
കറിവേപ്പില                                ആവശ്യത്തിന്
ഉപ്പ്                                                 ആവശ്യത്തിന്
വറ്റൽ മുളക്                                  1 എണ്ണം

തയാറാക്കുന്ന വിധം...

ആദ്യം രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.

എല്ലാ സാധനങ്ങളും ചെറുതായി അരിഞ്ഞ്‌ ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക.

ദോശക്കല്ല് ചൂടാകുമ്പോൾ ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. 

രുചികരമായ മുട്ട ദോശ റെഡിയായി....

തയ്യാറാക്കിയത്:
​ഗീതാ കുമാരി 

വീട്ടിൽ കാരറ്റ് ഇരിപ്പുണ്ടോ; ‌കിടിലൻ ഹൽവ തയ്യാറാക്കിയാലോ......