മുളപ്പിച്ച ചെറുപയർ കൊണ്ടൊരു ഹെൽത്തി സാലഡ്

By Web TeamFirst Published Jul 11, 2021, 8:57 PM IST
Highlights

മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ ​ഹെൽത്തി സാലഡ് തയ്യാറാക്കുന്നതെന്ന് നോക്കാം...

സാലഡുകൾ എപ്പോഴും ആരോ​ഗ്യത്തിന് നല്ലതാണ്. പോഷകങ്ങൾ നഷ്ടപ്പെടാതെ തന്നെ കഴിക്കാനാണ് നാം ശ്രദ്ധിക്കേണ്ടത്. പലതരത്തിലുള്ള സാലഡുകളുണ്ട്. മുളപ്പിച്ച ചെറുപയർ കൊണ്ടുള്ള സാലഡ് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. മുളപ്പിച്ച ചെറുപയറിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇനി എങ്ങനെയാണ് ഈ ​ഹെൽത്തി സാലഡ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

ചെറുപയര്‍     200 ഗ്രാം
കാരറ്റ്              1 എണ്ണം(ചെറുതായി അരിഞ്ഞത്)
തക്കാളി          1 എണ്ണം(ചെറുതായി അരിഞ്ഞത്)
പച്ചമുളക്        1 എണ്ണം
നാരങ്ങ നീര്    1 ടീസ്പൂൺ
മല്ലിയില          1 ടീസ്പൂൺ
ഉപ്പ്                ആവശ്യത്തിന് 
വെള്ളരി        1 എണ്ണം ( ചെറുത്)

തയ്യാറാക്കുന്ന വിധം...

ആദ്യം ചെയ്യേണ്ടത് തലേദിവസം രാവിലെ വെള്ളത്തില്‍ ഇട്ടുവച്ച ചെറുപയര്‍ രാത്രി വാര്‍ത്തു വയ്ക്കുക. അത് രാവിലെ ആകുമ്പോഴേക്കും പയര്‍ മുളച്ചിട്ടുണ്ടാകും. മുളച്ച ചെറുപയര്‍ ഇഡ്ഡലിത്തട്ടില്‍ വച്ച് ആവി കയറ്റുക (15 മിനിറ്റ്). ഇനി ഒരു പാത്രത്തിലേക്ക് ചെറുതായി അരിഞ്ഞ വെള്ളരി, കാരറ്റ്, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പും നാരങ്ങാനീര് പിഴിഞ്ഞതും മല്ലിയിലയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ആവി കയറ്റിയ മുളപ്പിച്ച ചെറുപയര്‍ ഇടുക. അതിനു ശേഷം നന്നായി ഇളക്കി യോജിപ്പിക്കുക. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒരു ഹെൽത്തി സാലഡ് ആണിത്.

ഓട്ടട ഇത് പോലെ തയ്യാറാക്കി നോക്കൂ

click me!