ഈ ചൂടാത്ത് കിടിലനൊരു ബദാം ഷേക്ക് കുടിച്ചാലോ?

Published : Mar 26, 2026, 02:13 PM IST
badam shake

Synopsis

കാത്സ്യം, റൈബോഫ്ലേവിൻ, തയാമിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങൾ ബദാമിൽ ‌അടങ്ങിയിട്ടുണ്ട്.

ഈ ചൂട് കാലത്ത് മനസും ശരീരവും തണുപ്പിക്കാൻ ഏറ്റവും മികച്ചതാണ് ബദാം മിൽക്ക്. കാത്സ്യം, റൈബോഫ്ലേവിൻ, തയാമിൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, വിറ്റാമിൻ ഡി തുടങ്ങി നിരവധി പോഷകങ്ങൾ ബദാമിൽ ‌അടങ്ങിയിട്ടുണ്ട്. ‌ബദാം വളരെ പോഷകസമൃദ്ധമാണ്.

ആരോഗ്യകരമായ കൊഴുപ്പുകൾ കാരണം ഹൃദയാരോഗ്യം മെച്ചപ്പെടുത്തൽ, തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തൽ (റൈബോഫ്ലേവിൻ/എൽ-കാർനിറ്റൈൻ), രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം എന്നിവ ഉൾപ്പെടെയുള്ള ഗണ്യമായ ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബദാം ഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും അസ്ഥികളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

വേണ്ട ചേരുവകൾ

ബദാം                                      20  എണ്ണം

പാൽ                                        2  കപ്പ്

പഞ്ചസാര                      ആവശ്യത്തിന്

കുങ്കുമപ്പൂവ്                      1  നുള്ള്

ഏലയ്ക്കാപ്പൊടി          1/4 ടീസ്പൂൺ

വെള്ളം                                1 കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം ബദാം ചൂട് വെള്ളം ഒഴിച്ച് അര മണിക്കൂർ കുതിർക്കാനായി വയ്ക്കുക. ശേഷം ബദാമിന്റെ തൊലി മാറ്റുക. ശേഷം ബദാം ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് മാറ്റി കാൽ കപ്പ് പാലും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.

ശേഷം ഒരു പാത്രം വച്ച് അരലിറ്റർ പാൽ ഒഴിച്ച് നന്നായി തിളപ്പിക്കുക. ശേഷം അതിലേക്ക് തൊലി മാറ്റി വച്ചിട്ടുള്ള ബദാം ചേർത്ത് കൊടുക്കുക. മിക്സിയുടെ ജാറിൽ കാൽ കപ്പ് പാൽ ഒഴിച്ച് മിക്സ് ചെയ്ത് അതും കൂടി ഒഴിച്ച് മൂന്ന് മിനിറ്റ് തിളപ്പിക്കുക . 

ശേഷം പഞ്ചസാരയും കുങ്കുമപ്പൂവും ഏലയ്ക്കാ പൊടിച്ചതും ചേർത്ത് ഇളക്കി വീണ്ടും രണ്ട് മിനിറ്റ് തിളപ്പിച്ച് തീ ഓഫ് ചെയ്യുക. ഒരു പാത്രത്തിൽ അരിപ്പ വച്ച് ബദാം പാൽ നന്നായി അരിച്ചെടുക്കുക. ശേഷം ഫ്രിഡ്ജിൽ വച്ച് ഒന്ന് തണുപ്പിക്കുക. ശേഷം ഒരു ​ഗ്ലാസിൽ ഒഴിച്ച് കുടിക്കുക.

 

 

 

PREV
Read more Articles on
click me!

Recommended Stories

കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 4 ഔഷധ ചായകൾ
കരളിന്റെ ആരോഗ്യത്തിന് ഗ്രീൻ ടീ മികച്ചതോ? പ്രധാനമായും അറിയേണ്ടത്