ഇതാ സ്പെഷ്യൽ കോവയ്ക്ക തോരൻ; തയ്യാറാക്കുന്ന വിധം

By Web TeamFirst Published Feb 20, 2021, 12:00 PM IST
Highlights

ഈ തോരന് അണ്ടിപ്പരിപ്പ് ചേർക്കുമെന്നുള്ളതാണ് ഒരു പ്രത്യേകത. എങ്ങനെയാണ് ഈ തോരൻ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

കോവയ്ക്ക കൊണ്ട് കിടിലനൊരു തോരൻ തയ്യാറാക്കിയാലോ... ഈ തോരന് അണ്ടിപ്പരിപ്പ് ചേർക്കുമെന്നുള്ളതാണ് ഒരു പ്രത്യേകത. എങ്ങനെയാണ് ഈ തോരൻ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...

വേണ്ട ചേരുവകൾ...

 കോവയ്ക്ക                      250 ഗ്രാം
 വെളിച്ചെണ്ണ                   1 ടേബിൾ സ്പൂൺ
 അണ്ടിപ്പരിപ്പ്                   50 ഗ്രാം
 തേങ്ങ ചിരകിയത്     ആവശ്യത്തിന്
 കടുക്                              1 ടിസ്പൂൺ 
കറിവേപ്പില                    കുറച്ച് 
ഉപ്പ്                               ആവശ്യത്തിന്
മഞ്ഞൾ പൊടി        മുക്കാൽ ടീസ്പൂൺ  

തയാറാക്കുന്ന വിധം...

ആദ്യം കോവയ്ക്ക കഴുകി വൃത്തിയാക്കി വയ്ക്കുക. ശേഷം ചെറുതായി അരിഞ്ഞെടുക്കുക. കോവയ്ക്ക ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിച്ചെടുക്കുക. അതേ സമയം മറ്റൊരു പാത്രത്തിൽ അണ്ടിപ്പരിപ്പ് ചൂടുവെള്ളത്തിൽ ഇട്ടുവയ്ക്കുക. തോരൻ ഉണ്ടാക്കാനുള്ള പാത്രത്തിൽ അൽപം വെള്ളിച്ചെണ്ണ ഒഴിച്ച് കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന കോവയ്ക്ക ചേർത്ത് നന്നായി വഴറ്റിയെടുക്കാം. തുടർന്ന് ചൂടവെള്ളത്തിൽ ഇട്ടുവച്ചിരിക്കുന്ന അണ്ടിപ്പരിപ്പ് ചേർക്കുക. അൽപനേരം അടച്ചുവച്ചതിന് ശേഷം തേങ്ങ ചിരകിയത് കൂടി ചേർക്കുക. കോവയ്ക്ക തോരൻ തയ്യാറായി...

നാല് ചേരുവകൾ മാത്രം മതി, പപ്പായ മിൽക്ക് ഷേക്ക് റെഡി

click me!