സ്പെഷ്യൽ മാമ്പഴം ഇടിയപ്പം; ഈസിയായി തയ്യാറാക്കാം

By Web TeamFirst Published May 27, 2021, 6:36 PM IST
Highlights

മാമ്പഴത്തിലെ ഭക്ഷ്യനാരുകൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മാമ്പഴം കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പ്രഭാതഭക്ഷണത്തിന് മാമ്പഴം കൊണ്ട് ഇടിയപ്പം തയ്യാറാക്കിയാലോ...

പോഷകസമ്പന്നമാണ് മാമ്പഴം. ഇതിൽ വൈറ്റമിൻ എ, സി, കോപ്പർ, ഫോളേറ്റ് ഇവ ധാരാളമുണ്ട്. മാത്രമല്ല പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നതിനാൽ ദഹനത്തിനും മാമ്പഴം സഹായിക്കും. മാമ്പഴത്തിലെ ഭക്ഷ്യനാരുകൾ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം ഇവ വരാനുള്ള സാധ്യത കുറയ്ക്കുന്നു. മാമ്പഴം കൊണ്ട് ധാരാളം വിഭവങ്ങൾ നമ്മൾ തയ്യാറാക്കാറുണ്ട്. പ്രഭാതഭക്ഷണത്തിന് മാമ്പഴം കൊണ്ട് ഇടിയപ്പം തയ്യാറാക്കിയാലോ...

വേണ്ട ചേരുവകൾ...

മാമ്പഴം                     2 എണ്ണം
ഇടിയപ്പപൊടി       ഒരു കപ്പ്‌ 
ഉപ്പ്                           ആവശ്യത്തിന് 
വെള്ളം                  കുഴയ്ക്കാൻ ആവശ്യത്തിന് 
തേങ്ങ                      കാൽ കപ്പ്‌ 

തയ്യാറാക്കുന്ന വിധം... 

ആദ്യം ഒരു പാത്രത്തിൽ ഇടിയപ്പം പൊടി എടുക്കുക. കുഴയ്ക്കാൻ ആവശ്യത്തിന് വെള്ളം ഉപ്പും ചേർത്തു തിളക്കാൻ വയ്ക്കുക.  പഴുത്ത മാങ്ങ നന്നായി കഴുകി തോൽ കളഞ്ഞു മിക്സിയിൽ നന്നായി അരച്ച് എടുക്കുക.  ഇടിയപ്പം മാവിലേക്ക് മാങ്ങ അരച്ച പേസ്റ്റ്,  ഉപ്പിട്ട് തിളപ്പിച്ച വെള്ളം കുറച്ചു കുറച്ചായി ഒഴിച്ച് നന്നായി കുഴച്ചെടുക്കുക.  കയ്യിൽ ഒട്ടാത്ത പാകത്തിന്,  ഇടിയപ്പ ചില്ലിലേക്കു മാവ് നിറച്ചു,  ഇഡ്ഡ്‌ലി തട്ടിലേക്ക് പിഴിഞ്ഞ് ഒഴിച്ച് മുകളിൽ തേങ്ങ വച്ചു  ആവിയിൽ നന്നായി വേവിച്ചു എടുക്കുക. മാമ്പഴം ഇടിയപ്പം തയ്യാറായി...

തയ്യാറാക്കിയത്:
ആശ,
ബാം​ഗൂർ

ചോറിന് വെണ്ടയ്ക്ക കൊണ്ട് കിടിലനൊരു മോര് കറി; ഇങ്ങനെ തയ്യാറാക്കൂ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!