Asianet News MalayalamAsianet News Malayalam

ചോറിന് വെണ്ടയ്ക്ക കൊണ്ട് കിടിലനൊരു മോര് കറി; ഇങ്ങനെ തയ്യാറാക്കൂ

എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന ഒന്നാണ് വെണ്ടയ്ക്ക മോര് കറി. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കാം...

how to make vendakka moru curry
Author
Trivandrum, First Published May 26, 2021, 8:46 AM IST

ചോറിന് വ്യത്യസ്തമായ ഒരു മോര് കറി തയ്യാറാക്കിയാലോ.. എളുപ്പവും രുചികരവുമായി തയ്യാറാക്കാവുന്ന ഒന്നാണ് വെണ്ടയ്ക്ക മോര് കറി. എങ്ങനെയാണ് ഈ കറി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

വെണ്ടയ്ക്ക                1 കപ്പ്‌ (വട്ടത്തിൽ അരിഞ്ഞത്)
ഉള്ളി                           1/4 കപ്പ്‌
പച്ചമുളക്                    2 എണ്ണം 
ഇഞ്ചി                         1 ടീസ്പൂൺ
കടുക്                        1/2 ടീസ്പൂൺ
ജീരകം                       1/2 ടീസ്പൂൺ
ചുവന്ന മുളക്             2 എണ്ണം 
മഞ്ഞൾ പൊടി           1/8 ടീസ്പൂൺ
മുളക് പൊടി               1 ടീസ്പൂൺ
കുരുമുളക് പൊടി       1/2 ടീസ്പൂൺ
വറുത്ത ജീരകപ്പൊടി  1/4 ടീസ്പൂൺ
തേങ്ങാപാൽ              1/2 കപ്പ്‌
മോര്                            1 കപ്പ്‌
ഉപ്പ്                              ആവശ്യത്തിന്
വെളിച്ചെണ്ണ             4 ടേബിൾസ്പൂൺ
കറിവേപ്പില              ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് വെണ്ടയ്ക്ക വറുത്തെടുക്കുക. ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിനു ശേഷം ജീരകം പൊട്ടിക്കുക. അതിലേക്കു ചെറുതായി അരിഞ്ഞു വച്ച ഉള്ളിയും പച്ചമുളകും, രണ്ട് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായി വഴറ്റുക. വഴറ്റി വരുമ്പോൾ ലേശം മഞ്ഞൾപൊടിയും, മുളകുപൊടിയും, കുരുമുളക് പൊടിയും, കുറച്ചു ജീരകപ്പൊടിയും ഇട്ടു ഇളക്കുക. അതിലേക്കു ഒരു കപ്പ്‌ വെള്ളം ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ തേങ്ങാപാൽ ഒഴിച്ച് കൊടുത്ത് ഒന്ന് തിളപ്പിക്കുക. അതിലേക്കു ആവശ്യത്തിന് മോര് ഒഴിച്ച് ഇളക്കി തീ കെടുത്തുക. കുറച്ചു കറിവേപ്പില കൂടി ഇട്ടു കൊടുക്കുക.വിളമ്പുന്നതിന് മുൻപ് വറുത്തു വച്ച വെണ്ടയ്ക്ക അതിലേക്കു ഇട്ടു കൊടുക്കുക. വെണ്ടയ്ക്ക മോര് കറി തയ്യാർ.

പഴുത്ത ചക്ക ഇരിപ്പുണ്ടോ...? എങ്കിൽ ബോണ്ട തയ്യാറാക്കിയാലോ...

തയ്യാറാക്കിയത്:
 പ്രഭ,
ദുബായ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios