Strawberry Milkshake Recipe : കിടിലൻ സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കിയാലോ?

By Web TeamFirst Published Sep 13, 2022, 10:40 PM IST
Highlights

ഫോളിക് ആസിഡ് ഗര്‍ഭിണികള്‍ക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും സ്‌ട്രോബെറി നല്ലതാണ്. 

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കിയാലോ?
വളരെ എളുപ്പത്തിൽ ഏറ്റവും രുചികരമായി എങ്ങനെ സ്ട്രോബെറി മിൽക്ക് ഷേക്ക്‌ തയ്യാറാക്കാം എന്ന് നോക്കാം.

വേണ്ട ചേരുവകൾ...

സ്ട്രോബെറി    1 കപ്പ് 
തണുത്ത പാല്  1 കപ്പ് 
 പഞ്ചസാര         5 ടീസ്പൂൺ

വേണ്ട ചേരുവകൾ...

ആദ്യം സ്ട്രോബെറിയും പഞ്ചസാരയും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം ഇതിലേയ്ക്ക് നന്നായി തണുപ്പിച്ച പാലും ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുക്കുക. ഈ മിൽക്ക് ഷെയ്ക്ക് പ്ലെയിനായി കുടിക്കാം. അല്ലെങ്കിൽ വാനില ഐസ്ക്രീം അല്ലെങ്കിൽ സ്ട്രോബെറി ഐസ്ക്രീം എന്നിവ ചേർത്ത് കഴിക്കാവുന്നതാണ്.

സ്ട്രോബെറി കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ...

ആൻറിഓക്സിഡൻറ് ഘടകങ്ങളാൽ സമ്പന്നമാണ് സ്ട്രോബെറി​.  നമ്മുടെ ശരീരത്തിന് ഏറേ ആവശ്യമുള്ള ഒന്നാണ് വിറ്റാമിൻ സി. സ്ട്രോബറിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന കൊണ്ട് തന്നെ ഇത് പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.

സ്ട്രോബെറി കഴിക്കുന്നത് അഡിപോനെക്റ്റിൻ, ലെപ്റ്റിൻ എന്നീ രണ്ട് പ്രധാന ഹോർമോണുകളുടെ ഉത്പാദനം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. 100 ​ഗ്രാം സ്ട്രോബെറിയിൽ 33 കലോറിയാണ് അടങ്ങിയിട്ടുള്ളത്. 

ഫോളിക് ആസിഡ് ഗർഭിണികൾക്ക് വളരെ പ്രധാനമാണ്. കുഞ്ഞിന്റെ തലച്ചോറിന്റെ വളർച്ചയ്ക്ക ഇത് നല്ലതാണ്. ഇത് സ്‌ട്രോബെറിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. വാതം, സന്ധിവേദന പോലുള്ള പ്രശ്‌നങ്ങൾ തടയാനും സ്‌ട്രോബെറി നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകൾ, ഫൈറ്റൊകെമിക്കലുകൾ എന്നിവ സന്ധികളിൽ നീരും പഴുപ്പും വരുന്നത് തടയും. സ്ട്രോബറയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

 

click me!