Asianet News MalayalamAsianet News Malayalam

മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനും കഴിക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. കാലാവസ്ഥാ വ്യതിയാനം മുതൽ ഹോർമോൺ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ, മരുന്നുകൾ, സ്ട്രെസ് എന്നിങ്ങനെ വിവിധതരം കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാകാറുണ്ട്.

five foods which helps to prevent hair fall and improve hair growth
Author
First Published Sep 12, 2022, 1:23 PM IST

നിത്യജീവിതത്തിൽ നാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടാറുണ്ട്. ഇവയിൽ ധാരാളം പേർ നേരിടുന്നതാണ് മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. ഇതിൽ തന്നെ ഏറ്റവുമധികം പേർ പരാതിപ്പെടാറുള്ളത് മുടി കൊഴിച്ചിലിനെ കുറിച്ചാണ്. 

മുടി കൊഴിച്ചിൽ പല കാരണങ്ങൾ കൊണ്ടും സംഭവിക്കാം. കാലാവസ്ഥാ വ്യതിയാനം മുതൽ ഹോർമോൺ പ്രശ്നങ്ങൾ, മറ്റ് രോഗങ്ങൾ, മരുന്നുകൾ, സ്ട്രെസ് എന്നിങ്ങനെ വിവിധതരം കാരണങ്ങൾ ഇതിന് പിന്നിലുണ്ടാകാകാറുണ്ട്. പലപ്പോഴും ജീവിതരീതികളിൽ നല്ല മാറ്റങ്ങൾ വരുത്തുന്നതിലൂടെ തന്നെ മുടി കൊഴിച്ചിൽ  ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കും. പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ. 

അത്തരത്തിൽ മുടി കൊഴിച്ചിലിന് ആശ്വാസം പകരാനും മുടി നന്നായി വളരാനും സഹായകമാകുന്ന അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ചീര :  വൈറ്റമിൻ-എ, സി, അയേൺ, ഫോളേറ്റ്, എന്നിവയാലെല്ലാം സമ്പന്നമായ ചീര, മുടിക്ക് വളരെ നല്ലതാണ്. മുടി കൊഴിച്ചിൽ തടയാനും മുടി നന്നായി വളരാനുമെല്ലാം ചീര സഹായിക്കും. 

രണ്ട്...

മുട്ട : മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു ഭക്ഷണമാണ് മുട്ട. മുടിയുടെ വളർച്ചയ്ക്ക് അവശ്യം വേണ്ടുന്നൊരു ഘടകമാണ് പ്രോട്ടീൻ. മുട്ടയിലൂടെ ഇതാണ് ഉറപ്പിക്കാൻ സാധിക്കുന്നത്. അതുപോലെ തന്നെ മുട്ടയിൽ നിന്നുള്ള ബയോട്ടിനും മുടിക്ക് ഏറെ പ്രയോജനപ്രദനാണ്. ഇതിന് പുറമെ മുട്ടയിലടങ്ങിയിരിക്കുന്ന സിങ്ക്, സെലേനിയം എന്നിവയും മുടിക്ക് ഏറെ നല്ലതാണ്. 

മൂന്ന്...

ബെറികൾ : വിവിഝയിനം ബെറികൾ കഴിക്കുന്നതും മുടിക്ക് വളരെ നല്ലതാണ്. ആന്‍റിഓക്സിഡന്‍റുകൾ- വൈറ്റമിൻ സി എന്നിവയാണ് പ്രധാനമായും ബെറികളെ മുടിക്ക് പ്രയോജനമുള്ളതാക്കി മാറ്റുന്നത്. ഹെയർ ഫോളിക്കിളുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുടി ബലത്തോടെ വളരാനും ഇത് സഹായിക്കുന്നു. 

നാല്...

ബദാം : ഒമേഗ-3 ഫാറ്റി ആസിഡ്, സിങ്ക്, വൈറ്റമിൻ-ഇ, ബി 1, ബി6, സെലീനിയം എന്നിവയുടെയെല്ലാം സ്രോതസാണ് ബദാം. ഇവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയെ തിളക്കമുള്ളതാക്കാനും മുടിയെ ശക്തിപ്പെടുത്താനുമാണ് ഇത് സഹായകമാകുന്നത്. 

അഞ്ച്...

കറുത്ത കസകസ: കറുത്ത കസകസയും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രോട്ടീൻ, കോപ്പർ, ഫോസ്ഫറസ് എന്നിവയാലെല്ലാം സമ്പന്നമാണ് കറുത്ത കസകസ. മുടി കട്ടിയായി വളരാനും മുടി കൊഴിച്ചിൽ തടയാനുമെല്ലാം ഇത് സഹായിക്കുന്നു. കൂടാതെ മുടി പൊട്ടുന്നതും സ്കാൽപിൽ അണുബാധകൾ പിടികൂടുന്നതുമെല്ലാം ഇത് പരിഹരിക്കുന്നു. 

Also Read:- നിസാരമെന്ന് തോന്നും, പക്ഷേ 'സ്കിൻ' രോഗങ്ങൾ അടക്കം പലതിലേക്കും നയിക്കുന്നൊരു പ്രശ്നം...

Follow Us:
Download App:
  • android
  • ios