Rava Poori Recipe : റവ കൊണ്ട് കിടിലൻ പൂരി ; റെസിപ്പി

Published : Sep 19, 2022, 05:45 PM ISTUpdated : Sep 19, 2022, 06:27 PM IST
Rava Poori Recipe : റവ കൊണ്ട് കിടിലൻ പൂരി ; റെസിപ്പി

Synopsis

അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് സൂചി റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ...

പൂരി പ്രിയരാണോ നിങ്ങൾ. എങ്കിൽ ഇതാ ഒരു വ്യത്യസ്ത പൂരി റെസിപ്പി.  റവ കൊണ്ട് ദോശയും ഇഡ്ഡ്ലിയും നിങ്ങൾ തയ്യാറാക്കാറുണ്ടാകും. എന്നാൽ ഇനി മുതൽ ​റവ കൊണ്ട് പൂരിയും വളരെ രുചികരമായി തയ്യാറാക്കാം. അധികം എണ്ണയില്ലാത്ത ഈ സോഫ്റ്റ് സൂചി റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി ഈസിയായി തയ്യാറാക്കുന്നതെന്ന് നോക്കൂ...

വേണ്ട ചേരുവകൾ...

റവ                  1 ഗ്ലാസ്‌
വെള്ളം        1/2 ഗ്ലാസ്‌
ഉപ്പ്              ആവശ്യത്തിന് 
എണ്ണ           ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം നമുക്ക് ഒരു ഗ്ലാസ് റവ കുറച്ച് കുറച്ചായി പൊടിച്ചെടുക്കണം. ശേഷം അതിലേക്ക് ഉപ്പും രണ്ട് ടേബിൾസ്പൂൺ ഓയിലും കൂടെ ചേർത്ത് ഒന്ന് മിക്സ് ചെയ്തെടുക്കണം.  ഇനി നമുക്ക് ഒരു അര ഗ്ലാസ് വെള്ളം കുറേശ്ശേ ആയിട്ട് ചേർത്തു നല്ലതുപോലെ കുഴച്ചെടുക്കണം. പൂരിക്ക് ഗോതമ്പു മാവ് കുഴച്ച് എടുക്കുന്ന പോലെ എടുത്തതിനുശേഷം 5 മിനിറ്റ് റെസ്റ്റ് ചെയ്യാൻ ആയിട്ട് വയ്ക്കാം. കൂടുതൽ സമയം വെക്കേണ്ടതില്ല. അങ്ങനെ വച്ചാലും നമ്മുടെ മാവ് കട്ടി ആയി പോകും. ഇനി നമുക്ക് ചെറിയ ചെറിയ ബോൾസ്  ആക്കി പൂരിക്ക് പരത്തിയെടുക്കുക.  അതുപോലെ നൈസായിട്ട് പരത്തി കൊടുക്കാം.  ഇത് ചൂട് ആയിട്ടുള്ള ഓയിലിൽ ഇട്ട് നമുക്ക് രണ്ട് സൈഡും ഫ്രൈ ചെയ്തെടുക്കുക. റവ കൊണ്ടുള്ള ഹെൽത്തി പൂരി തയ്യാർ. മുട്ട കറി, കുറുമ, ചിക്കൻ കറി, ഉരുളക്കിഴങ്ങ് കറ, ​ഗ്രീൻ പീസ് കറി ഇങ്ങനെ ഏതിന്റെയും കൂടെയും ഈ പൂരി കഴിക്കാം...

തയ്യാറാക്കിയത്:
രശ്മി ഷിജു

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍