നല്ല സോഫ്റ്റ് 'വട്ടയപ്പം' എളുപ്പം തയ്യാറാക്കാം...

Web Desk   | others
Published : May 27, 2020, 09:20 AM ISTUpdated : May 27, 2020, 09:27 AM IST
നല്ല സോഫ്റ്റ് 'വട്ടയപ്പം' എളുപ്പം തയ്യാറാക്കാം...

Synopsis

വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ചും ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്. സോഫ്റ്റ് വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

നല്ല സോഫ്റ്റ് വട്ടയപ്പം ആരാണ് ഇഷ്ടപ്പെടാത്തത്. വട്ടയപ്പം കറിയൊന്നും ഇല്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമാണ്. വട്ടയപ്പത്തിനുള്ള മാവ് ഇഡ്ഡലിത്തട്ടിൽ ഒഴിച്ചും ഇഡ്ഡലിയുടെ ആകൃതിയിലും തയ്യാറാക്കാറുണ്ട്. സോഫ്റ്റ് വട്ടയപ്പം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

അരിപ്പൊടി                 അരക്കപ്പ് 
ചോറ്                        2 ടേബിൾസ്പൂൺ 
തേങ്ങ ചിരവിയത്    കാൽ മുറി
പഞ്ചസാര               3 ടേബിൾസ്പൂൺ 
യീസ്റ്റ്                          1/2 ടീസ്പൂൺ 
ഉപ്പ്                                ഒരു നുള്ള്

 തയ്യാറാക്കുന്ന വിധം...

ആദ്യം അരിപ്പൊടി പാകത്തിന് വെള്ളം ഒഴിച്ച് യോജിപ്പിച്ചെടുക്കുക. അധികം ലൂസ് ആയിപ്പോകാതെ ശ്രദ്ധിക്കുക. മിക്സിയിൽ ചോറും ചിരകിയ തേങ്ങയും യോജിപ്പിച്ചു വച്ച അരിപ്പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക. 

ശേഷം യീസ്റ്റും പഞ്ചസാരയും ചേർത്ത് വീണ്ടും അരച്ചെടുക്കുക. വട്ടയപ്പത്തിന്റെ മാവ് റെഡി ആയി. നാല് മണിക്കൂർ മാവ് പൊങ്ങാൻ വേണ്ടി വയ്ക്കുക. 

നാല് മണിക്കൂറിന് ശേഷം പൊങ്ങിയ മാവ് വട്ടയപ്പം ഉണ്ടാക്കാൻ പോകുന്ന പാത്രത്തിൽ അല്പം വെളിച്ചെണ്ണ തടവിയതിന് ശേഷം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ആവി കയറ്റി എടുക്കുക.

ചക്കക്കുരു കൊണ്ട് കിടിലൻ വട തയ്യാറാക്കിയാലോ......

തയ്യാറാക്കിയത്:
​ഗീതാ കുമാരി

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ