
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് വെള്ളരി. വിറ്റാമിൻ എ, സി, കെ, ഫൈബർ എന്നിവ ധാരാളം വെള്ളരിയിലുണ്ട്. അതിനാൽ തന്നെ ഇത് കഴിക്കുന്നതിലൂടെ ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ സാധിക്കുന്നു. അതുകൊണ്ടാണ് വെള്ളരി ഫേസ് മാസ്കായൊക്കെ പാർലറിൽ ഉപയോഗിക്കുന്നത്. വെള്ളരിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
വെള്ളരിയിൽ 90 ശതമാനവും ജലാംശമാണുള്ളത്. അതിനാൽ തന്നെ ഇത് ഫേസ് മാസ്കായി ഉപയോഗിക്കുന്നത് ചർമ്മത്തിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു. കൂടാതെ മുഖത്തെ സുഷിരങ്ങളും എണ്ണമയവും ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. കണ്ണിനടിയിലെ കറുത്ത പാടുകൾ മാറ്റാനും വെള്ളരി നല്ലതാണ്.
വെള്ളരിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി, സി എന്നിവ ചർമ്മത്തെ സംരക്ഷിക്കുന്നു. കൂടാതെ മുഖത്തെ ചുളിവുകൾ ഇല്ലാതാക്കാനും വെള്ളരി നല്ലതാണ്. വെള്ളരിയുടെ തോലിലും വിത്തിലും ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള ബാക്റ്റീരിയകളെ നീക്കം ചെയ്യുന്നു.
3. മുഖത്തെ കരുവാളിപ്പ് ഇല്ലാതാക്കുന്നു
മുഖത്തെ കരുവാളിപ്പ് മാറ്റി തിളക്കമുള്ളതാക്കാൻ വെള്ളരിക്ക് സാധിക്കും. ഡാർക്ക് സർക്കിൾ ഉള്ളവർക്കും വെള്ളരി ഉപയോഗിക്കാവുന്നതാണ്. അതേസമയം വെള്ളരി ജ്യൂസായും കുടിക്കാൻ സാധിക്കും.
4. മുഖത്തെ എണ്ണമയം ഇല്ലാതാക്കുന്നു
ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താൻ ആവശ്യമുള്ള ധാരാളം മിനറലുകളും, വിറ്റാമിനുകളും വെള്ളരിയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ചർമ്മ പാടുകളും എണ്ണ മയവും ഇല്ലാതാക്കാനും വെള്ളരി നല്ലതാണ്.