ഫ്രിഡ്ജിൽ സൂക്ഷിച്ച പഴക്കമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Published : Jul 08, 2026, 06:31 PM IST
Fridge

Synopsis

ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയോ വീണ്ടും ചൂടാക്കാതിരിക്കുകയോ ചെയ്താൽ ഈ ഭക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

തലേദിവസത്തെ കറിയോ ബാക്കിവന്ന ചോറോ വീണ്ടും ചൂടാക്കി കഴിക്കുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഫ്രിഡ്ജിൽ വെച്ചതുകൊണ്ട് ഭക്ഷണം കേടുകൂടാതെ ഇരിക്കുമെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുകയോ വീണ്ടും ചൂടാക്കാതിരിക്കുകയോ ചെയ്താൽ ഈ ഭക്ഷണങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫ്രിഡ്ജിൽ വെക്കുന്നത് ബാക്ടീരിയകളുടെ വളർച്ചയുടെ വേഗത കുറയ്ക്കുക മാത്രമാണ് ചെയ്യുന്നത്, അവയെ പൂർണ്ണമായി നശിപ്പിക്കുന്നില്ല. ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. ഭക്ഷണ വിഷബാധ

ബാക്ടീരിയകൾ കലർന്ന ഭക്ഷണം കഴിക്കുന്നതിലൂടെയാണ് ഇത് സംഭവിക്കുന്നത്. ഛർദ്ദി, വയറുവേദന, പനി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

2. വീക്കമുണ്ടാക്കുന്നു

ശരിയായി സൂക്ഷിക്കാത്ത ഭക്ഷണം വയറിനും കുടലിനും വീക്കമുണ്ടാക്കുന്നു. ഇത് വിട്ടുമാറാത്ത വയറിളക്കത്തിനും കടുത്ത ശാരീരിക അസ്വസ്ഥതകൾക്കും കാരണമാകും.

3. അതിശക്തമായ വയറുവേദന

ചില ബാക്ടീരിയകൾ പുറത്തുവിടുന്ന വിഷാംശം ഭക്ഷണം വീണ്ടും ചൂടാക്കിയാലും നശിക്കില്ല. ഇത് കുടലിനെ അസ്വസ്ഥമാക്കുകയും കഠിനമായ വയറുവേദന ഉണ്ടാക്കുകയും ചെയ്യും.

4. നിർജ്ജലീകരണം

തുടർച്ചയായ ഛർദ്ദിയും വയറിളക്കവും ശരീരത്തിലെ ജലാംശം വേഗത്തിൽ ഇല്ലാതാക്കുന്നു. കുട്ടികളിലും പ്രായമായവരിലും ഇത് ഗുരുതരമായേക്കാം.

5. ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ

ജലത്തോടൊപ്പം സോഡിയം, പൊട്ടാസ്യം തുടങ്ങിയ അവശ്യ ധാതുക്കളും ശരീരത്തിൽ നിന്ന് നഷ്ടപ്പെടുന്നു. ഇത് പേശി ബലഹീനത, കടുത്ത തളർച്ച, ഹൃദയമിടിപ്പിലെ വ്യതിയാനം എന്നിവയ്ക്ക് കാരണമാകാം.

6. ഗുരുതരമായ ബാക്ടീരിയൽ അണുബാധകൾ

രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, ഗർഭിണികൾ, പ്രമേഹവും കരൾ രോഗങ്ങളും ഉള്ളവരിലും ബാക്ടീരിയൽ അണുബാധ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.

7. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ വഷളാകൽ

പ്രമേഹം, വൃക്കരോഗം, കരൾ രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവർക്ക് ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി രോഗാവസ്ഥ കൂടുതൽ സങ്കീർണ്ണമാകാം.

8. ശ്രദ്ധിക്കേണ്ടത്

ഭക്ഷണത്തിന്റെ മണമോ രുചിയോ മാറിയിട്ടില്ല എന്നത് കൊണ്ട് മാത്രം അത് സുരക്ഷിതമാണെന്ന് കരുതരുത്. പല ബാക്ടീരിയകളും നഗ്നനേത്രങ്ങൾക്കോ രുചിക്കോ തിരിച്ചറിയാൻ കഴിയില്ല. അതിനാൽ ശ്രദ്ധയോടെ മാത്രമേ ഭക്ഷണം കഴിക്കാൻ പാടുള്ളു.

PREV
Read more Articles on
click me!

Recommended Stories

മനസും ശരീരവും തണുപ്പിക്കാൻ കിടിലനൊരു ലിച്ചി ലെമണേഡ് ; റെസിപ്പി
കരൾ ശുദ്ധീകരിക്കുന്നതിന് നിർബന്ധമായും കഴിക്കേണ്ട 9 ഭക്ഷണങ്ങൾ