ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണം ഇതായിരുന്നു; വീഡിയോ പങ്കിട്ട് കരീന കപൂര്‍

Web Desk   | others
Published : Aug 05, 2021, 07:50 PM IST
ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണം ഇതായിരുന്നു; വീഡിയോ പങ്കിട്ട് കരീന കപൂര്‍

Synopsis

ഗര്‍ഭകാലത്തെ ഭക്ഷണാഭിരുചികള്‍ വളരെ രസകരമായൊരു വിഷയം തന്നെയാണ്. ഇതുമായി ചേര്‍ത്തുവച്ച് കാണാവുന്നൊരു വീഡിയോ ആണ് ബോളിവുഡ് താരം കരീന കപൂര്‍ ഇന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ശാരീരികമായും മാനസികമായും ഏറ്റവും പ്രത്യേകതകളേറിയ സമയമാണ് ഗര്‍ഭാവസ്ഥ. ആകെ ആരോഗ്യകാര്യങ്ങളില്‍ വലിയ മാറ്റമാണ് ഈ കാലയളവില്‍ കാണുന്നത്. ഒപ്പം തന്നെ ഭക്ഷണമടക്കമുള്ള നിത്യജീവിതത്തിലെ വിവിധ വിഷയങ്ങളില്‍ അഭിരുചി മാറുന്ന സമയം കൂടിയാണിത്. 

ഭക്ഷണത്തിന്റെ മാത്രം കാര്യമെടുത്താല്‍ പൊതുവില്‍ ചില രുചികളോട് ഗര്‍ഭിണികള്‍ക്ക് ആവേശം കൂടുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം യഥാര്‍ത്ഥത്തില്‍ വ്യക്തിപരമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ചിലര്‍ക്ക് മധുരത്തോട് അമിതമായി ഇഷ്ടം വരാം, മറ്റ് ചിലര്‍ക്ക് പുളിയോ എരിവോ ആയിരിക്കും താല്‍പര്യം. സവിശേഷമായി ഏതെങ്കിലും വിഭവങ്ങളോട് തന്നെ ആഗ്രഹവും തോന്നിയേക്കാം. 

എന്തായാലും ഗര്‍ഭകാലത്തെ ഭക്ഷണാഭിരുചികള്‍ വളരെ രസകരമായൊരു വിഷയം തന്നെയാണ്. ഇതുമായി ചേര്‍ത്തുവച്ച് കാണാവുന്നൊരു വീഡിയോ ആണ് ബോളിവുഡ് താരം കരീന കപൂര്‍ ഇന്ന് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. 

ഗര്‍ഭകാലത്തെ തന്റെ ഇഷ്ടഭക്ഷണം ഇതായിരുന്നു എന്നാണ് വീഡിയോയെ കുറിച്ച് കരീന പറയുന്നത്. സാധാരണഗതിയില്‍ ഗര്‍ഭിണികള്‍ അധികം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നൊരു ഭക്ഷണമാണ് കരീന തന്റെ ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണമായി വിശേഷിപ്പിച്ചിരിക്കുന്നത്. 

മറ്റൊന്നുമല്ല, പിസയാണ് കരീന ഗര്‍ഭാവസ്ഥയില്‍ ഏറ്റവും ആസ്വദിച്ച ഈ ഭക്ഷണം. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകള്‍ ഒരുമിച്ച് വച്ച് സാന്‍ഡ്വിച്ച് പോലെ കഴിക്കുന്ന കരീനയെ കാണാം. ഇഷ്ടഭക്ഷണം മുന്നിലെത്തിയതിന്റെ ആഹ്ലാദവും കരീനയുടെ മുഖത്തുണ്ട്. 

ഒന്നിന് പിന്നാലെ ഒന്നായി കഴിച്ചുതീര്‍ക്കുന്ന അത്രയും പ്രിയമായിരുന്നു ഗര്‍ഭകാലത്ത് തനിക്ക് പിസയോടെന്നും ഇത് കണ്ട് സുഹൃത്തുക്കള്‍ വിശ്വാസം വരാതെ നോക്കിയിരിക്കുമായിരുന്നുവെന്നും കരീന വീഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നു. നിരവധി പേരാണ് കരീനയുടെ രസകരമായ വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. 

ഒരു ഭക്ഷണപ്രേമിയായ കരീന മിക്കവാറും ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഇഷ്ടഭക്ഷണങ്ങളെ കുറിച്ചും പാചകവിശേഷങ്ങളെ കുറിച്ചുമെല്ലാം പങ്കുവയ്ക്കാറുണ്ട്. കരീനയുടെ സഹോദരിയും നടിയുമായ കരീഷ്മയും ഇക്കാര്യത്തില്‍ കരീനയ്ക്ക് കൂട്ടായി ഒപ്പമുണ്ടാകാറുണ്ട്.

 

Also Read:- ഭക്ഷണം പാകം ചെയ്യാനും വിളമ്പാനും മനുഷ്യര്‍ വേണ്ട; പകരം 'കുഞ്ഞപ്പന്‍' ഉണ്ട്

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍