
എപ്പോഴും ദേഷ്യം, ഉത്കണ്ഠ, അസ്വസ്ഥത എന്നിവ തോന്നാറുണ്ടോ. രക്തസമ്മർദ്ദം കൂടുമ്പോഴാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ നിങ്ങൾ നേരിടേണ്ടി വരുന്നത്. ഇത് കുറയ്ക്കാൻ മരുന്നുകൾ കഴിക്കുകയും വ്യായാമങ്ങൾ ചെയ്യുന്നവരുമുണ്ട്. എന്നാൽ ഇതൊന്നും ചെയ്യാതെ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇവ കഴിച്ചാൽ മതി.
വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി ഭക്ഷണത്തിൽ ചേർത്ത് കഴിക്കാവുന്നതാണ്.
രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് പൊടിച്ചും അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.
3. മഞ്ഞൾ
മഞ്ഞളിൽ കുർകുമിൻ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ആന്റി ഇൻഫ്ലമേറ്ററി ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യത്തേയും രക്തസമ്മർദ്ദത്തേയും കുറയ്ക്കാൻ സഹായിക്കുന്നു.
4. കറുവപ്പട്ട
ശരീരത്തിലെ ഇൻസുലിന്റെ അളവ് കൂട്ടാനും, രക്തസമ്മർദ്ദം കുറയ്ക്കാനും കറുവപ്പട്ട സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ സഹായിക്കും. സാലഡിലോ, തൈരിലോ ചേർത്ത് കഴിക്കാവുന്നതാണ്.
5. ബേസിൽ
ബേസിലിൽ യൂജിനോൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. സാലഡിലും ചായയിലുമൊക്കെ ഇട്ടു കുടിക്കാവുന്നതാണ്.
6. ഏലയ്ക്ക
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സുഗന്ധവ്യഞ്ജനമാണ് ഏലയ്ക്ക. ഇത് രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കുന്നു. ഏലയ്ക്കയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യയും മെച്ചപ്പെടുത്താനും നല്ലതാണ്.