കൂണ്‍ ഇഷ്ടമാണോ? ഇത് ശരീരത്തിന് പ്രത്യേകിച്ച് ഗുണം നല്‍കുന്നുവോ?

By Web TeamFirst Published Sep 20, 2021, 6:07 PM IST
Highlights

രുചിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നൊരു വിഭവം തന്നെയാണ് കൂണ്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ എവിടെയാണ് കൂണിന്റെ സ്ഥാനം? ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിനുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്!

ഏറെ സ്വാദിഷ്ടമായൊരു വിഭവമാണ് കൂണ്‍. മിക്കവാറും വെജിറ്റേറിയന്‍ ഭക്ഷണം മാത്രം ആശ്രയിച്ചുകഴിയുന്നവരാണ് കൂണിന്റെ ആരാധകര്‍. ഫ്രൈ ചെയ്തും, മസാലക്കറിയായും, സൂപ്പ് ആയും അങ്ങനെ വിവിധ രീതികളില്‍ കൂണ്‍ തയ്യാറാക്കാറുണ്ട്. 

രുചിയുടെ കാര്യത്തില്‍ ഏറ്റവും മുന്‍നിരയില്‍ നില്‍ക്കുന്നൊരു വിഭവം തന്നെയാണ് കൂണ്‍ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. എന്നാല്‍ ആരോഗ്യഗുണങ്ങളുടെ കാര്യത്തില്‍ എവിടെയാണ് കൂണിന്റെ സ്ഥാനം? ഇത് കഴിക്കുന്നത് കൊണ്ട് ശരീരത്തിനുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്! 

പ്രോട്ടീനിന്റെ മികച്ചൊരു സ്രോതസാണ് കൂണ്‍. മാംസാഹാരം കഴിക്കാത്തവരാണെങ്കില്‍ അവര്‍ തീര്‍ച്ചയായും കൂണ്‍ ഡയറ്റിലുള്‍പ്പെടുത്തണമെന്ന് പറയുന്നതിന്റെ ഒരു കാരണമിതാണ്. ശരീരത്തിനാവശ്യമായ പ്രോട്ടീന്‍ ലഭിക്കുന്നതിന് കൂണ്‍ പതിവായി തന്നെ ഭക്ഷണത്തിലുള്‍പ്പെടുത്താം. 

പ്രോട്ടീനിന് പുറമെ ശരീരത്തിന് പലവിധത്തില്‍ ഉപകാരമുണ്ടാക്കുന്ന 'ബീറ്റ ഗ്ലൂക്കന്‍', 'മൈക്രോന്യൂട്രിയന്റ്‌സ്', വിവിധ ധാതുക്കള്‍ എന്നിവയുടെയെല്ലാം കലവറയാണ് കൂണ്‍. 

 


മൂലകോശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനും ഡിഎന്‍എ കേടുപാടുകള്‍ തീര്‍ക്കുന്നതിനുമെല്ലാം കൂണുകളിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും സഹായകമാണ്. ധമനികളില്‍ നിന്ന് രക്ത കോശങ്ങളെ ഉത്പാദിപ്പിച്ചെടുക്കുന്നതിനും കൂണ്‍ സഹായപ്രദമാണ്. 

പ്രമേഹരോഗികളെ സംബന്ധിച്ച് വെള്ള ബട്ടണ്‍ മഷ്‌റൂം നല്ലതാണെന്ന് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. കാരണം ഇവയ്ക്ക് ശരീരത്തിലുത്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കാന്‍ സാധിക്കുമത്രേ. 

വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താന്‍ അനുയോജ്യമായൊരു ഭക്ഷണം കൂടിയാണ് കൂണ്‍. കലോറി കുറഞ്ഞ അളവിലും ഫൈബര്‍ കൂടിയ അളവിലും ഉണ്ടായിരിക്കുന്നതിനാല്‍ വണ്ണം വര്‍ധിക്കാതെ തന്നെ ആരോഗ്യത്തിന് ഗുണകരമാകാന്‍ കൂണിന് സാധിക്കുന്നു. കോപ്പര്‍, പൊട്ടാസ്യം, സെലീനിയം പോലുള്ള ധാതുക്കളുടെയും സ്രോതസാണ് കൂണ്‍. 

 

 

ഇവയ്‌ക്കെല്ലാം പുറമെ ചര്‍മ്മത്തിന്റെ ആരോഗ്യവും മനോഹാരിതയും നിലനിര്‍ത്തുന്നതിനും കൂണ്‍ പ്രയോജനകരമാണ്. ചര്‍മ്മത്തിനെ എളുപ്പത്തില്‍ പ്രായം തോന്നിക്കുന്ന അവസ്ഥയില്‍ നിന്ന് രക്ഷപ്പെടുത്താനും മുഖക്കുരു ഒഴിവാക്കാനുമെല്ലാം കൂണ്‍ സഹായിക്കുന്നു. എപ്പോഴും ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും കൂണിന് കഴിയുന്നു.

പ്രകൃതിദത്തമായ 'മോയിസ്ചറൈസര്‍' എന്ന രീതിയിലാണ് കൂണിനെ സൗന്ദര്യ പരിപാലനത്തില്‍ കണക്കാക്കുന്നത് തന്നെ. മിക്ക ഫെയ്‌സ് സിറങ്ങളിലും കൂണ്‍ ഒരു ചേരുവയായി വരാറുമുണ്ട്. 

Also Read:- വാൾനട്ട് കുതിർത്ത് കഴിച്ചാലുള്ള ​ഗുണം ഇതാണ്

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!