ചിൽ ആൻഡ് സ്‌പൈസ് ചില്ലി ഗുവ ജ്യൂസ്‌ തയാറാക്കാം; റെസിപ്പി

Published : Jul 09, 2026, 12:31 PM IST
chilly guava juice

Synopsis

മനസും ശരീരവും തണുപ്പിക്കാൻ സ്‌പൈസി ഗുവ ജ്യൂസ്‌ കുടിക്കാം. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ചേരുവകൾ

  1. പേരക്ക -1 എണ്ണം

2. മുളകുപൊടി-1/2 സ്പൂൺ

3. ഉപ്പ് -1/4 സ്പൂൺ

4. ഐസ്ക്യൂബ് -4 എണ്ണം

5. സോഡാ 1 കപ്പ്‌

തയ്യാറാക്കുന്ന വിധം

പേരയ്ക്ക ചെറിയ കഷ്ണങ്ങളായി മുറിച്ചെടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടതിന് ശേഷം അതിലേക്ക് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അതുകഴിഞ്ഞ് അരച്ചുവെച്ചതിൽ നിന്നും കുറച്ചു എടുത്ത് ഒരു ഗ്ലാസിലേക്ക് ഒഴിക്കാം. അതിലേക്ക് സോഡയും കൂടി ചേർത്താൽ മതി. നല്ല രുചികരമായ ചില്ലി ഗുവാ ജൂസ് റെഡി.

PREV
Read more Articles on
click me!

Recommended Stories

ഫ്രിഡ്ജിൽ സൂക്ഷിച്ച പഴക്കമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യകരമാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
മനസും ശരീരവും തണുപ്പിക്കാൻ കിടിലനൊരു ലിച്ചി ലെമണേഡ് ; റെസിപ്പി