ഒരു കോണിൽ എത്ര സ്കൂപ് ഐസ്ക്രീം നിറയ്ക്കാം? റെക്കോർഡ് നേടിയ വീഡിയോ...

By Web TeamFirst Published Oct 11, 2020, 2:01 PM IST
Highlights

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന്റെ കണക്കനുസരിച്ച് 2013-ൽ ഒരു കോണിൽ 85 സ്കൂപ് ഐസ്ക്രീമുകൾ അടുക്കിവെച്ച് പാൻസിയേര തന്നെയായിരുന്നു ഈ റെക്കോർഡ് ആദ്യം നേടിയത്. 

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. അതില്‍ തന്നെ കോണ്‍ ഐസ്ക്രീം പ്രേമികള്‍ നിരവധിയാണ്. സാധാരണയായി ഒരു കോണില്‍  ഒരു സ്കൂപ് ഐസ്ക്രീമാണ് കാണുന്നത്. എന്നാല്‍  ഒന്നിലധികം സ്കൂപ്  ഐസ്ക്രീം ഉണ്ടെങ്കിലോ...അത്രയും സന്തോഷം അല്ലേ? 

എന്നാല്‍ ഒരു കോണില്‍ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു വിദ്വാന്‍. ഇറ്റലിക്കാരനായ ദിമിത്രി പാൻസിയേരയാണ് ഈ റെക്കോർഡിനുടമ.

 

ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിന്റെ കണക്കനുസരിച്ച് 2013-ൽ ഒരു കോണിൽ 85 സ്കൂപ് ഐസ്ക്രീമുകൾ അടുക്കിവെച്ച് പാൻസിയേര തന്നെയായിരുന്നു ഈ റെക്കോർഡ് ആദ്യം നേടിയത്.  പിന്നീട് 123 സ്കൂപ് ഐസ്ക്രീം നിലത്ത് വീഴാതെ ക്രമീകരിച്ച് അഷ്‌രിത ഫർമാൻ എന്ന വ്യക്തി റെക്കോർഡ് തകർത്തു. ഈ റെക്കോർഡ് ആണ് ഇപ്പോൾ 125 സ്കൂപ് ഐസ്ക്രീം അടുക്കിവച്ച് പാൻസിയേര തിരിച്ചുപിടിച്ചത്.

ഇറ്റലിയിലെ ഗിന്നസ് ടിവി സ്‌പെഷലായ ലാ നോട്ട് ഡേ റെക്കോർഡിൽ ആണ് പാൻസിറ തന്റെ റെക്കോർഡ് തിരിച്ചുപിടിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.  125 സ്കൂപ്പുകൾ ക്രമീകരിച്ചതിന് ശേഷം 10 സെക്കന്‍റോളം നിലത്ത് ഒന്നും വീഴുന്നില്ല എന്നുറപ്പ് വരുത്തിയതിന് ശേഷമാണ് വിധികർത്താക്കൾ മൊത്തം സ്കൂപ്പുകളുടെ എണ്ണം കണക്കാക്കി പുതിയ ഗിന്നസ് റെക്കോർഡ് പ്രഖ്യാപിച്ചത്.

 

Also Read: ഐസ്ക്രീം കഴിക്കുന്ന നായയുടെ വീഡിയോ കാണാം...

click me!