ഐസ്ക്രീം മാത്രമല്ല വിവിധ തരം പഴങ്ങളും സമോയഡ് വർഗത്തിൽപ്പെട്ട ബൂമറിന് വളരെ ഇഷ്ടമാണ്. ബൂമറിന് ഇൻസ്റ്റാഗ്രാമിൽ സ്വന്തമായി ഒരു അക്കൗണ്ട് പോലുമുണ്ട്.

ഐസ്ക്രീം ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഐസ്ക്രീം എത്ര കിട്ടിയാലും കഴിക്കുന്നവരുണ്ട്. ഐസ്ക്രീം കഴിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. കാലിഫോർണിയയിലെ ബൂമറെന്ന നായയാണ് ഈ വീഡിയോയിലെ താരം.

നല്ല ചൂടായതിനാൽ കളിക്കാൻ കഴിയാതെ സങ്കടപ്പെട്ടിരിക്കുന്ന ബൂമറിനെ സന്തോഷിപ്പിക്കാനായി വീട്ടുകാർ അവനെയൊരു സാഹസിക യാത്രയ്ക്ക് കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ അവനൊരു കിടിലൻ ഐസ്ക്രീമും കിട്ടി. നിമിഷം കൊണ്ട് തന്നെ അവൻ ആ ഐസ്ക്രീം മുഴുവനും അകത്താക്കി. ഐസ്ക്രീം ഏറെ ഇഷ്ടത്തോടെ കഴിക്കുന്നത് വീഡിയോയിൽ കാണാം. 

ഐസ്ക്രീം മാത്രമല്ല വിവിധ തരം പഴങ്ങളും സമോയഡ് വർഗത്തിൽപ്പെട്ട ബൂമറിന് വളരെ ഇഷ്ടമാണ്. ബൂമറിന് ഇൻസ്റ്റാഗ്രാമിൽ സ്വന്തമായി ഒരു അക്കൗണ്ട് പോലുമുണ്ട്. ബൂമർ ദി ലാൻഡ്കൗഡെന്ന പേരുള്ള ഈ അക്കൗണ്ടിൽ 1,16,000-ലധികം ഫോളോവേഴ്സാണ് ഉള്ളത്. വീഡിയോയ്ക്ക് താഴേ രസകരമായ കമന്റുകളും ചിലർ ചെയ്തിട്ടുണ്ട്. 

View post on Instagram