ഡയറ്റില്‍ കറിവേപ്പില ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

Published : Jul 16, 2025, 08:50 PM IST
Curry Leaves

Synopsis

വിറ്റാമിനുകളായ എ, ബി, സി, ഇ, കെ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില.

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് കറിവേപ്പില. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ, അയേണ്‍, കോപ്പര്‍, കാത്സ്യം, ഫോസ്ഫറസ്, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് കറിവേപ്പില. ഡയറ്റില്‍ കറിവേപ്പില ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. കൊളസ്ട്രോള്‍

കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

2. ദഹനം

നാരുകളാല്‍ സമ്പന്നമായ കറിവേപ്പില ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. രോഗ പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

4. കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എയുടെ കലവറയാണ് കറിവേപ്പില. അതിനാല്‍ ദിവസേന കറിവേപ്പില കഴിക്കുന്നത് കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

5. വിളര്‍ച്ച

അയേണും ഫോളിക് ആസിഡും അടങ്ങിയ കറിവേപ്പില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.

6. ശ്വാസകോശത്തിന്‍റെ ആരോഗ്യം

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശ്വാസകോശത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

7. വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില. ഇവയില്‍ കലോറിയും കുറവാണ്.

8. തലമുടി

ബീറ്റാ കരോട്ടിനും ആന്‍റി ഓക്സിഡന്‍റുകളും പ്രോട്ടീനുകളും അടങ്ങിയ കറിവേപ്പില കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.

9. ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകള്‍‌ ധാരാളം അടങ്ങിയ കറിവേപ്പില ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്
തേൻ ഉപയോഗിക്കുന്നതിന് മുമ്പ് നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ