രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍

Published : Oct 05, 2025, 07:45 PM IST
immunity

Synopsis

രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. 

രോഗ പ്രതിരോധശേഷി കുറഞ്ഞവരിലാണ് എപ്പോഴും രോഗങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരക്കാര്‍ ഡയറ്റില്‍ സുഗന്ധവ്യജ്ഞനങ്ങൾ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം. 

1. മഞ്ഞള്‍

രോഗപ്രതിരോധശേഷി കൂട്ടാന്‍ മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ സഹായിക്കും. അതിനാല്‍ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

2. ഇഞ്ചി

ഇഞ്ചിയിലെ ജിഞ്ചറോളും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്. 

3. കറുവപ്പട്ട

ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

4. വെളുത്തുള്ളി

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ആലിസിന്‍ ആണ് രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യുന്നത്.

5. കുരുമുളക്

ജലദോഷവും തുമ്മലുമൊക്കെ കുറയാന്‍ കുരുമുളക് സഹായിക്കും. ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ മികച്ചതാണ്. 

6. ഗ്രാമ്പൂ

ആന്‍റിഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്പൂ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

7. ഏലയ്ക്ക

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഏലയ്ക്കയും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

കറുത്ത പൊന്ന് സ്റ്റാറാണ് ; കുരുമുളകിന്റെ അതിശയിപ്പിക്കുന്ന ഏഴ് ​ഗുണങ്ങൾ
ശരീരഭാരം കുറയ്ക്കുന്നതിന് രാവിലെ കുടിക്കേണ്ട 6 പാനീയങ്ങൾ