
പ്രായം കൂടുന്നതിന് അനുസരിച്ച് ശരീരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നു. പ്രായം കൂടുമ്പോൾ സ്വാഭാവികമായും ശരീരത്തിലെ മെറ്റബോളിസം പ്രവർത്തനങ്ങൾ മന്ദഗതിയിലാകും. പ്രത്യേകിച്ചും സ്ത്രീകളിൽ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ശരീരഭാരം, ഊർജ്ജം, ചർമ്മം, തലമുടി തുടങ്ങിയവയെ എല്ലാം ഇത് നന്നായി ബാധിക്കുന്നു. അതിനാൽ തന്നെ നാല്പതുകൾ കഴിഞ്ഞ സ്ത്രീകൾ ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് അറിയാം.
മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് മസിലുകളേയും ഹോർമോണുകളേയും പിന്തുണയ്ക്കുകയും പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യുന്നു. ദിവസവും ഒരു മുട്ടയെങ്കിലും കഴിക്കാൻ ശ്രദ്ധിക്കാം.
പനീരിലും ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രായസംബന്ധമായ ബുദ്ധിമുട്ടുകളെ തടയാൻ സഹായിക്കുന്നു. കൂടാതെ പനീരിൽ ധാരാളം കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു.
3. നട്സ്, സീഡ്‌സ്
വാൽനട്ട്, ബദാം, ചിയ സീഡ്, ഫ്ലാക്സ് സീഡ്, മത്തങ്ങ വിത്ത് എന്നിവ ചെറുതാണെങ്കിലും ഇവയിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളെ പിന്തുണയ്ക്കുകയും തിളക്കമുള്ള ചർമ്മം ലഭിക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. മത്സ്യം, മാംസം
മത്സ്യം അല്ലെങ്കിൽ മാംസം ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. പ്രോട്ടീൻ ധാരാളമുള്ള, കൊഴുപ്പ് കുറഞ്ഞ മത്സ്യങ്ങളും മാംസവും ദിവസവും കഴിക്കാം. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും, തിളക്കമുള്ള ചർമ്മം ലഭിക്കാനും സഹായിക്കുന്നു.