
വേണ്ട ചേരുവകൾ
കശുവണ്ടി 1/2 കപ്പ്
ഈന്തപ്പഴം 1/2 കപ്പ്
ചെറി 1/2 കപ്പ്
ട്യൂട്ടി ഫ്രൂട്ടി 1/ 2 കപ്പ്
കറുത്ത മുന്തിരി 1/ 2 കപ്പ്
മുന്തിരി വൈൻ 1 കപ്പ്
ഓറഞ്ച് ജ്യൂസ് 1/ 2 കപ്പ്
ഓറഞ്ച് തൊലി 2 ടേബിൾസ്പൂൺ
·തേൻ 2 ടേബിൾസ്പൂൺ
പഞ്ചസാര 1 / 4
വെള്ളം ആവശ്യത്തിന്
ഗോതമ്പു പൊടി 1 കപ്പ്
ബേക്കിങ് പൗഡർ 1 ടീസ്പൂൺ
ബേക്കിങ് സോഡ കാൽ ടീസ്പൂൺ
ഉപ്പ് ഒരു നുള്ള്
പഞ്ചസാര 1/ 2 കപ്പ്
മുട്ട 2 എണ്ണം
വാനില എസ്സെൻസ് 1 ടീസ്പൂൺ
ഓയിൽ 1/ 2 കപ്പ്
കറുവപ്പട്ട ഒരു കഷ്ണം
ഗ്രാമ്പു 2 എണ്ണം
ഏലക്കായ 2 എണ്ണം
ജാതിക്ക ഒരു ചെറിയ കഷ്ണം
ചുക്ക് ഒരു ചെറിയ കഷ്ണം
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാനിലേക്ക് കശുവണ്ടി, ഈന്തപ്പഴം ,ചെറി, ട്യൂട്ടി ഫ്രൂട്ടി ,കറുത്ത മുന്തിരി , മുന്തിരി വൈൻ ,ഓറഞ്ച് ജ്യൂസ് ,ഓറഞ്ച് തൊലി ,മസാല പൊടി എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷ വേവിക്കാൻ വയ്ക്കുക. ശേഷം ജ്യൂസ് എല്ലാം വറ്റി വരുമ്പോൾ തേൻ കൂടി ചേർത്ത് മിക്സ് ചെയ്യുക. സ്റ്റൗവ് ഓഫ് ചെയ്തു ഇതൊന്നു തണുക്കാൻ വയ്ക്കുക. ഇനി ഒരു പാനിലേക്ക് കാൽ കപ്പ് പഞ്ചസാര, രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കാരമലൈസ് ചെയ്യാൻ വയ്ക്കുക.
പഞ്ചസാര കാരമലൈസ് ആയാൽ സ്റ്റൗവ് ഓഫ് ചെയ്ത ശേഷം അര കപ്പ് തിളപ്പിച്ച വെള്ളം കുറേശ്ശേ ആയി ഒഴിച്ച് കൊടുക്കുക .ഇതൊന്നു മിക്സ് ചെയ്തു എടുത്താൽ കാരമലൈസ് റെഡി ആയി. ഇതും ഒന്ന് തണുക്കാൻ ആയി മാറ്റി വെയ്ക്കാം. ഇനി ഒരു അരിപ്പയില്ലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി , ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡർ ,കാൽ ടീസ്പൂൺ ബേക്കിംഗ് സോഡ ,ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് മൂന്ന് തവണ അരച്ചെടുക്കണം. ഈ പൊടിയിൽ നിന്നും ഒന്നര ടേബിൾസ്പൂൺ പൊടി എടുത്ത് നേരത്തെ സോക്ക് ചെയ്ത് വച്ച ഫ്രൂട്സ് മിക്സിൽ ചേർത്ത് ഒന്ന് ഇളക്കി വയ്ക്കുക.
ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്കു പൊടിച്ച പഞ്ചസാര ,രണ്ട് മുട്ട എന്നിവ ചേർത്ത് നന്നായി അടിച്ചെടുക്കുക .(അടിക്കുമ്പോൾ മിക്സി ചൂടാകാതെ നിർത്തി അടിക്കണം ) . ഈ മുട്ട മിക്സിലേക്കു ഒരു ടീസ്പൂൺ വാനില എസ്സെൻസും അര കപ്പ് ഓയിൽ എന്നിവ കൂടി ചേർത്ത് അടിച്ചെടുക്കുക.
ഈ മുട്ട മിക്സ് ഒരു ബൗളിലേക്കു ഒഴിച്ച് കൊടുക്കാം. മുട്ട മിക്സിലേക്കു പഞ്ചസാര കാരമലൈസ് ചെയ്തത് ഒഴിച്ച് കൊടുത്തു ഒന്ന് മിക്സ് ചെയ്യുക. ഇനി അരിച്ചു വച്ച പൊടി കുറേശേ മുട്ട മിക്സിൽ ചേർത്ത് ഫോൾഡ് ചെയ്തു എടുക്കുക. ഈ ബാറ്ററില്ലേക്ക് നേരത്തെ എടുത്തു വച്ച ഫ്രൂട്സ് മിക്സ് കൂടി ചേർത്ത് ഒന്ന് മിക്സ് ചെയ്താൽ കേക്ക് മിക്സ് റെഡി ആയി.
ബട്ടർ പുരട്ടി ബേക്കിംഗ് പേപ്പർ ഇട്ട കേക്ക് ടിന്നില്ലേക്ക് കേക്ക് ബാറ്റെർ ഒഴിച്ച ശേഷം ഒന്ന് തട്ടി കൊടുക്കുക .ബേക്ക് ചെയ്യാൻ വെക്കുന്ന പാത്രം 10 മിനിറ്റ് പ്രീ ഹീറ്റ് ചെയ്ത ശേഷം കേക്ക് ടിൻ പാത്രത്തിലേക്ക് വെച്ച് കൊടുക്കാം (പാത്രത്തിൽ ഒരു തട്ട് വെച്ചിട്ടു അതിനു മുകളിൽ ആണ് കേക്ക് ടിൻ വെക്കേണ്ടത് ). ഈ സമയത്തു ഫ്ളൈയിം മൂന്ന് മിനിറ്റ് ഹൈ ആക്കി വയ്ക്കുക.
അതിനു ശേഷം ലോ ഫ്ളൈമിൽ വേണം ഇടാൻ .ഒരു മണിക്കൂറും 10 മിനിറ്റും എടുത്തു ഈ കേക്ക് ബേക്ക് ആയി വരാൻ. ഈ അളവിൽ ഒരു കിലോയും 200 ഗ്രാമും അളവിലുള്ള കേക്ക് ആണ് കിട്ടിയത് .ബേക്ക് ആയാൽ കേക്ക് പാത്രത്തിൽ നിന്നും പുറത്തെടുത്തു എടുത്തു തണുക്കാൻ വയ്ക്കാം .തണുത്ത ശേഷം കേക്ക് കട്ട് ചെയ്തു എടുക്കാം അപ്പോൾ ടേസ്റ്റി ആയ പ്ലം കേക്ക് റെഡി.