വിറ്റാമിന്‍ എയുടെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍

Published : Jun 08, 2025, 03:46 PM ISTUpdated : Jun 08, 2025, 03:48 PM IST
vitamin A

Synopsis

വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കാഴ്ച കുറവ്, രോഗ പ്രതിരോധശേഷി കുറയുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

കണ്ണുകളുടെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ആവശ്യമായ വിറ്റാമിനാണ് വിറ്റാമിന്‍ എ. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. കാഴ്ച കുറവ്, രോഗ പ്രതിരോധശേഷി കുറയുക, നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോവുക, തലമുടി കൊഴിച്ചില്‍, വരണ്ട ചര്‍മ്മം തുടങ്ങിയവയൊക്കെ വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്.

വിറ്റാമിന്‍ എ അടങ്ങിയ വെജിറ്റേറിയന്‍ ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. മധുരക്കിഴങ്ങ്

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒരു ഭക്ഷണമാണ് മധുരക്കിഴങ്ങ്. ഇവ കണ്ണുകളുടെ ആരോഗ്യം മുതല്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ വരെ സഹായിക്കും.

2. ക്യാരറ്റ്

വിറ്റാമിന്‍ എയുടെ കലവറയാണ് ക്യാരറ്റ്. കാഴ്ചശക്തിക്കും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ക്യാരറ്റ് കഴിക്കുന്നത് നല്ലതാണ്.

3. മാമ്പഴം

മാമ്പഴം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ എ ലഭിക്കാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യും.

4. ചീര

ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ എ ലഭിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എയ്ക്ക് പുറമേ വിറ്റാമിന്‍ സി, കാത്സ്യം, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിന് ഗുണം ചെയ്യും.

5. റെഡ് ബെല്‍ പെപ്പര്‍

റെഡ് ബെല്‍ പെപ്പര്‍ അഥവാ കാപ്സിക്കത്തിലും വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

നെല്ലിക്ക സൂപ്പറാണ്, അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ?
Food : 2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ ഇവയാണ് !