
ചിലര്‍ വണ്ണം കുറയ്ക്കാനായി കഷ്ടപ്പെടുമ്പോള്‍ മറ്റു ചിലര്‍ ശരീരഭാരം കൂട്ടാനുള്ള വഴികളെ കുറിച്ചാണ് ചിന്തിക്കുന്നത്. എപ്പോഴും ആരോഗ്യകരമായി മാത്രമേ ഭാരം കൂട്ടാവൂ. അവരവരുടെ പൊക്കത്തിനും പ്രായത്തിനും അനുസരിച്ചുവേണം ശരീരഭാരം കൂട്ടാന്‍. പ്രോട്ടീന്‍, അന്നജം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങുന്ന ഭക്ഷണക്രമമാണ് ഇതിന് വേണ്ടത്. ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. നേന്ത്രപ്പഴം
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടാന്‍ സഹായിക്കും. അതിനാല്‍ ദിവസവും ഓരോ ഏത്തപ്പഴം വീതം കഴിക്കാം.
2. മുട്ട
പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ ധാരാളം അടങ്ങിയ മുട്ട കഴിക്കുന്നതും ശരീരഭാരം ഉയര്‍ത്താന്‍ സഹായിക്കും.
3. പാല്‍
രാത്രി ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നത് ശരീര ഭാരം കൂടാന്‍ നല്ലതാണ്. കാരണം ഇവയില്‍ പ്രോട്ടീന്‍, കാത്സ്യം, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിട്ടുണ്ടാകും.
4. ചീസ്
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ചീസും ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.
5. നട്സ്
ബദാം, അണ്ടിപ്പരിപ്പ് തുടങ്ങിയവയിലും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
6. ഉരുളക്കിഴങ്ങ്
കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് കഴിക്കുന്നതും ശരീരഭാരം കൂട്ടാന്‍ സഹായിക്കും.
7. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ശരീരഭാരം കൂട്ടാന്‍ ഗുണം ചെയ്യും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also read: വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കുരു ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങൾ