ഒരു ലോക്ക്ഡൗണ്‍ പരീക്ഷണം; കേക്ക് തയ്യാറാക്കി സൂസന്‍ ഖാന്‍; വീഡിയോ

Published : May 17, 2021, 01:16 PM ISTUpdated : May 17, 2021, 01:28 PM IST
ഒരു ലോക്ക്ഡൗണ്‍ പരീക്ഷണം; കേക്ക് തയ്യാറാക്കി സൂസന്‍ ഖാന്‍; വീഡിയോ

Synopsis

പുതിയ പാചകരീതികള്‍ പരീക്ഷിക്കുക, വീട്ടില്‍ പാചകത്തിന് സഹായിക്കുക, സോഷ്യല്‍ മീഡിയയില്‍ ഇവ പങ്കുവയ്ക്കുക... തുടങ്ങിയവയാണ് മിക്കവരുടെയും ലക്ഷ്യം. 

കൊവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഇപ്പോള്‍ രാജ്യത്ത് പലയിടങ്ങളിലും ലോക്ക്ഡൗണ്‍ നടപ്പാക്കിയിരിക്കുകയാണ്. മുഴുവൻ സമയവും വീട്ടിൽത്തന്നെയിരിക്കുന്നതിന്‍റെ വിരസത മറികടക്കാൻ ഇത്തവണയും പലരും പാചക പരീക്ഷണത്തില്‍ തന്നെയാണ് ശ്രദ്ധ തിരിഞ്ഞിരിക്കുന്നത്. 

പുതിയ പാചകരീതികള്‍ പരീക്ഷിക്കുക, വീട്ടില്‍ പാചകത്തിന് സഹായിക്കുക, സോഷ്യല്‍ മീഡിയയില്‍ ഇവ പങ്കുവയ്ക്കുക... തുടങ്ങിയവയാണ് മിക്കവരുടെയും ലക്ഷ്യം. സെലിബ്രിറ്റികളും ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസന്‍ ഖാനും തന്‍റെ പാചക പരീക്ഷണവുമായി രംഗത്തെത്തിയിട്ടുണ്ട്. 

ഒരു കേക്ക് ആണ് സൂസന്‍ തയ്യാറാക്കിയത്. കേക്ക് ബേക്ക് ചെയ്ത വീഡിയോ സൂസന്‍ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കൈ കൊണ്ടുള്ള ഈ പണി മനസ്സിന്‍റെ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് 42കാരിയുടെ അഭിപ്രായം. എന്തായാലും വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

 

ഹൃത്വിക് റോഷനും സൂസനും 2014ലാണ് വേര്‍പിരിഞ്ഞത്. എന്നാല്‍ വേര്‍പിരിഞ്ഞിട്ടും ഇരുവരും കുട്ടികളൊടൊപ്പം എപ്പോഴും യാത്ര ചെയ്യാറുണ്ട്. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണെന്ന് ഇരുവരും പറയാറുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൗണിലും  മക്കളെ നോക്കാനായി സൂസനും ഹൃത്വിക്കും ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ചതും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. 

Also Read: ഇത് ചോക്ലേറ്റ് കൊണ്ടുള്ള കടലാമ; വീഡിയോ പങ്കുവച്ച് ഷെഫ്; അമ്പരന്ന് സോഷ്യല്‍ മീഡിയ...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ