പല പാചക പരീക്ഷണങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അക്കൂട്ടത്തില്‍ ഇതാ പുതിയൊരു പരീക്ഷണം കൂടി എത്തിയിരിക്കുകയാണ്. അമോറി എന്ന ഷെഫാണ് തന്‍റെ പുത്തന്‍ പാചക പരീക്ഷണത്തിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ചോക്ലേറ്റ് കൊണ്ട് ഒരു കടലാമയുടെ രൂപമാണ് ഈ ഷെഫ് തയ്യാറാക്കിയിരിക്കുന്നത്. ഇത് തയ്യാറാക്കിയത് എങ്ങനെയാണെന്നും വീഡിയോയില്‍ വ്യക്തമാണ്.  വീഡിയോയ്ക്ക് ഇതുവരെ 554,929 ലൈക്കുകള്‍ ആണ് ലഭിച്ചത്. 

 

ഇത് അത്ഭുതമായി തോന്നുന്നു എന്നാണ് വീഡിയോ കണ്ടവരുടെ പ്രതികരണം. ഇതിന് മുമ്പും ഇദ്ദേഹം ചോക്ലേറ്റ് കൊണ്ട് നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ചോക്ലേറ്റ് കൊണ്ട് തയ്യാറാക്കിയ ആനയും ബൈക്കുമൊക്കെ പാചക പ്രേമികളെ  അത്ഭുതപ്പെടുത്തുന്നതായിരുന്നു. 

 

Also Read: തിളച്ചുമറിയുന്ന ലാവയ്ക്ക് മുകളില്‍ പാകം ചെയ്‌തെടുത്ത പിസ; അത്ഭുതപ്പെടുത്തുന്ന വീഡിയോ....

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona