കൊതിയൂറും രുചിയില്‍ തയ്യാറാക്കാം ബ്രെഡ് മഞ്ചൂരിയന്‍; റെസിപ്പി

Published : Sep 29, 2025, 05:28 PM IST
Bread manchurian

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് പ്രഭ കൈലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കൊതിയൂറും രുചിയില്‍ ബ്രെഡ് മഞ്ചൂരിയന്‍ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

ബ്രെഡ് - 4 പീസ്

എണ്ണ - 2 സ്പൂൺ

ഇഞ്ചി - 1 സ്പൂൺ

വെളുത്തുള്ളി - 1 സ്പൂൺ

പച്ചമുളക് - 1 സ്പൂൺ

സവാള -1 സ്പൂൺ

ക്യാപ്‌സിക്കം -2 സ്പൂൺ

മല്ലിയില -1 സ്പൂൺ

ചില്ലി പേസ്റ്റ് -1 സ്പൂൺ

സോയ സോസ് -1 സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ബ്രെഡ് ചെറിയ കഷണങ്ങളായിട്ട് മുറിക്കുന്നതിനു മുമ്പായിട്ട് ദോശക്കല്ലില്‍ ഒന്ന് ചൂടാക്കി എടുക്കുക. രണ്ട് സൈഡും നല്ലപോലെ മൊരിഞ്ഞതിനു ശേഷം ഇതൊന്നു കട്ട് ചെയ്തെടുക്കുക. ഇനി അത് മാറ്റിവയ്ക്കാം. ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം അതിലേയ്ക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ശേഷം അതിലേയ്ക്ക് സോയാ സോസ്, ചില്ലി പേസ്റ്റ്, കുറച്ചു പച്ചമുളക് എന്നിവ ചേർക്കാം. കൂടാതെ കുറച്ച് സവാളയും ചേർത്ത് നല്ലപോലെ വഴറ്റിയെടുത്തതിനുശേഷം അതിലേക്ക് ഉപ്പും ചേർത്ത് കട്ട് ചെയ്തു വെച്ചിട്ടുള്ള ബ്രെഡ് കൂടി ചേർത്ത് ഇളക്കി യോജിപ്പിക്കാം. ശേഷം അതിലേയ്ക്ക് തന്നെ ആവശ്യത്തിന് ക്യാപ്സിക്കം ചെറുതായി അരിഞ്ഞത്, മല്ലിയില ചെറുതായി അരിഞ്ഞത് കൂടി ചേർത്തു കൊടുക്കാം.

PREV
Read more Articles on
click me!

Recommended Stories

ശരീരഭാരം നിയന്ത്രിക്കാൻ കഴിക്കേണ്ട 5 പഴങ്ങൾ
ശരീരഭാരം കൂട്ടാൻ സഹായിക്കുന്ന പഴങ്ങൾ