ഗുജറാത്തി സ്പെഷ്യൽ സ്ട്രീറ്റ് ഫുഡ് ധോക്ല ; റെസിപ്പി

Published : Sep 29, 2025, 12:20 PM IST
dokla

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ദീപാ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വേണ്ട ചേരുവകൾ

ധോക്ല ഉണ്ടാക്കാൻ

കടലമാവ്                            200 ഗ്രാം

ഉപ്പ്                                         പാകത്തിന്

പഞ്ചസാര                          2  ടീസ്പൂൺ

മഞ്ഞൾപ്പൊടി                1/4 ടീസ്പൂൺ

ഇഞ്ചി പച്ചമുളക് പേസ്റ്റ്  2 ടേബിൾസ്പൂൺ

റിഫൈൻഡ് ഓയിൽ      1 ടീസ്പൂൺ

ഈനോ                                  ഒരു സാഷേ

നാരങ്ങാനീര്                      2  ടീസ്പൂൺ

തൈര്                                    5  ടീസ്പൂൺ

വെള്ളം                             ആവശ്യത്തിന്

വറുത്തു കൊട്ടാൻ

റിഫൈൻഡ് ഓയിൽ       4  ടീസ്പൂൺ

കടുക്                                    1  ടീസ്പൂൺ

വെളുത്ത എള്ള്                  2  ടീസ്പൂൺ

പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് - 2 ടീസ്പൂൺ

കറിവേപ്പില                        1 തണ്ട്

വെള്ളം                                  1/4 കപ്പ്

പഞ്ചസാര                           1  ടീസ്പൂൺ

അലങ്കരിക്കാൻ

മല്ലിയില അരിഞ്ഞത്               1/4 കപ്പ്

ഡെസിക്കേറ്റഡ് കോക്കനട്ട്   1/4 കപ്പ്

തയ്യാറാക്കുന്ന വിധം

കടലമാവിലേക്ക് ഉപ്പ്, പഞ്ചസാര, മഞ്ഞൾപ്പൊടി, ഇഞ്ചി പച്ചമുളക് പേസ്റ്റ്, എണ്ണ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തൈരും ആവശ്യത്തിന് മാത്രം വെള്ളവും ചേർത്ത് ഇളക്കി ഇഡ്ഡലി മാവിൻ്റെ പാകത്തിൽ ബാറ്റർ തയ്യാറാക്കുക. ബാറ്ററിലേക്ക് ഈനോയും നാരങ്ങാനീരും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. എണ്ണ തടവിയ പാത്രത്തിൽ ബാറ്റർ ഒഴിച്ച് സ്റ്റീമറിൽ വച്ച് 20-25 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കുക. ചൂട് ആറി വരുമ്പോൾ വലിയ ക്യൂബുകളാക്കി കട്ട് ചെയ്ത് വയ്ക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് എള്ളും പച്ചമുളകും കറിവേപ്പിലയും ചേർത്ത് നന്നായി ഇളക്കി പഞ്ചസാരയും വെള്ളവും ചേർത്ത് തിളച്ചു വരുമ്പോൾ ധോക്ലയുടെ മുകളിലേക്ക് എല്ലായിടത്തും ആകുന്ന വിധം ഒഴിച്ചു കൊടുക്കുക. തേങ്ങയും മല്ലിയിലയും മുകളിൽ വിതറി അലങ്കരിച്ച് തേങ്ങാ ചട്നിയുടെ കൂടെ വിളമ്പാം. ധോക്ല തയ്യാർ.

 

PREV
Read more Articles on
click me!

Recommended Stories

മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?
ദഹനം മെച്ചപ്പെടുത്താൻ ഏലയ്ക്ക ദിവസവും കഴിക്കൂ; ഗുണങ്ങൾ അറിയാം