വെറെെറ്റി തായ് തേങ്ങ പാൽ ചിക്കൻ സൂപ്പ് ; റെസിപ്പി

Published : Jun 30, 2025, 10:33 AM ISTUpdated : Jun 30, 2025, 10:53 AM IST
soup

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

ചിക്കൻ                                           1 കപ്പ്

ഇഞ്ചി                                             1 സ്പൂൺ

സ്പ്രിംഗ് ഒണിയൻ                  2 സ്പൂൺ

ലെമൺ ലീവ്                             5 എണ്ണം

ഫിഷ് ഓയിൽ                          2 സ്പൂൺ

തേങ്ങ പാൽ                               1 കപ്പ്

ഉപ്പ്                                                 1 സ്പൂൺ

ചില്ലി flakes സോസ്                1 സ്പൂൺ

നാരങ്ങ നീര്                             1 സ്പൂൺ

പച്ചമുളക്                                   2 എണ്ണം

മല്ലിയില                                     2 സ്പൂൺ

വെള്ളം                                       3 കപ്പ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ട് തിളയ്ക്കാൻ വയ്ക്കുക. ശേഷം അതിലേക്ക് നാരങ്ങയുടെ ഇലയും സ്പ്രിങ് ഒണിയനും ഇഞ്ചിയുംസ പച്ചമുളക്, ചിക്കൻ എന്നിവ ചേർത്ത് നല്ലപോലെ വേവിച്ചു എടുക്കുക. ഒന്ന് തിളച്ചു വെന്തുകഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും തേങ്ങാപ്പാലും ചേർത്ത് കൊടുക്കുക. ഇത് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. മറ്റൊരു പാത്രത്തിലേക്ക് നാരങ്ങാനീരും ചില്ലി സോസും ചേർത്തുകൊടുത്ത നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് തയ്യാറാക്കി വച്ചിട്ടുള്ള ഈ ഒരു സൂപ്പിനെ അതിലേക്ക് ഒഴിച്ച് കൊടുക്കാവുന്നതാണ്. മല്ലിയില കൂടെ ചേർത്ത് അലങ്കരിക്കാവുന്നതാണ്.

 

PREV
Read more Articles on
click me!

Recommended Stories

Onam 2026 : ഈ ഓണത്തിന് ശർക്കര വരട്ടി വീട്ടിൽ തന്നെ തയ്യാറാക്കാം
ഭക്ഷണത്തിന് ശേഷം ഉടൻ പഴങ്ങൾ കഴിക്കാമോ? അറിയേണ്ടത്