ചൂടോടെ ഞണ്ട് സൂപ്പ് കഴിച്ചാലോ? റെസിപ്പി

Published : Jun 29, 2025, 12:13 PM ISTUpdated : Jun 29, 2025, 12:26 PM IST
soup

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സൂപ്പ് റെസിപ്പികള്‍. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

 

വേണ്ട ചേരുവകൾ

ഞണ്ട്                                                          1/2 കിലോ

വെളുത്തുള്ളി                                        5 അല്ലി

ഇഞ്ചി                                                          2 സ്പൂൺ

കുരുമുളക്                                               2 സ്പൂൺ

പച്ചമുളക്                                                  2 എണ്ണം

ജീരകം                                                      1 സ്പൂൺ

സ്റ്റാർ (Star anise)                                      2 എണ്ണം

ഉപ്പ്                                                               2 സ്പൂൺ

മഞ്ഞൾ പൊടി                                     1 സ്പൂൺ

മുളക് പൊടി                                         1 സ്പൂൺ

മല്ലിയില                                                  3 സ്പൂൺ

തുളസി ഇല                                           2 സ്പൂൺ

തയ്യാറാക്കുന്ന വിധം

ഞണ്ട് നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു ചട്ടിയിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് തന്നെ പച്ചമുളക്, കുരുമുളക്, സ്റ്റാർ, മഞ്ഞൾപ്പൊടി, മുളകുപൊടി, ആവശ്യത്തിന് ഉപ്പ്, മല്ലിയില, തുളസിയില ചേർത്ത് നല്ലപോലെ ഒന്ന് ജീരകം കൂടി ചേർത്തുകൊടുത്ത ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായിട്ടൊന്ന് വേവിച്ചെടുത്ത ശേഷം കഴിക്കാവുന്നതാണ്. ജലദോഷത്തിനും തൊണ്ടവേദനയ്ക്കും ഒക്കെ നല്ലൊരു ആശ്വാസം കിട്ടുകയും ചെയ്യും.

 

PREV
Read more Articles on
click me!

Recommended Stories

ഉലുവ വെള്ളം കുടിക്കുന്നത് പതിവാക്കൂ; അറിയാം ഗുണങ്ങള്‍
രാവിലെ വെറും വയറ്റില്‍ ഇഞ്ചി ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍