ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ആറ് ഭക്ഷണങ്ങള്‍

Published : Apr 30, 2025, 07:44 PM ISTUpdated : Apr 30, 2025, 07:49 PM IST
ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ ആറ് ഭക്ഷണങ്ങള്‍

Synopsis

 വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഫലമാണ് ഓറഞ്ച്. 100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ സി. രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ സി പ്രധാനാണ്. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയ ഫലമാണ് ഓറഞ്ച്. 100 ഗ്രാം ഓറഞ്ചില്‍ 53.2 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. എന്നാല്‍ ഓറഞ്ചിനെക്കാള്‍ വിറ്റാമിന്‍ സി അടങ്ങിയ മറ്റ് ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. നെല്ലിക്ക

100 ഗ്രാം നെല്ലിക്കയില്‍ 600 മുതല്‍ 700 മില്ലിഗ്രാം വരെ വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

2. പേരയ്ക്ക 

100 ഗ്രാം പേരയ്ക്കയില്‍ 228.3 മില്ലിഗ്രാം  വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി കൂട്ടാനും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ സഹായിക്കും. 

3. ബെല്‍ പെപ്പര്‍

100 ഗ്രാം റെഡ് ബെല്‍ പെപ്പറില്‍ 180 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. രോഗ പ്രതിരോധശേഷി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനുമൊക്കെ ഇവ ഗുണം ചെയ്യും.

4. സ്ട്രോബെറി

100 ഗ്രാം സ്ട്രോബെറിയില്‍ 58.8 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ സ്ട്രോബെറി രോഗപ്രതിരോധശേഷിക്കും ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിനും നല്ലതാണ്. 

5. കിവി

100 ഗ്രാം കിവിയില്‍ 93 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ ഗുണം ചെയ്യും. 

6. പപ്പായ

100 ഗ്രാം പപ്പായയില്‍ 61 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ പപ്പായ ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കരളിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍


 

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍