ഈ നാല് പോഷകങ്ങളുടെ കുറവു മൂലം കാലുവേദനയുണ്ടാകാം; പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍...

By Web TeamFirst Published Mar 21, 2024, 10:26 PM IST
Highlights

പല കാരണങ്ങള്‍ കൊണ്ടും കാലുവേദന ഉണ്ടാകാം. ചിലപ്പോള്‍ എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമായും കാലുവേദന ഉണ്ടാകാം. 

വിട്ടുമാറാത്ത കാലുവേദനയെ ഒരിക്കലും അവഗണിക്കാറുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കാലുവേദന ഉണ്ടാകാം. ചിലപ്പോള്‍ എന്തെങ്കിലും രോഗങ്ങളുടെ ലക്ഷണമായും കാലുവേദന ഉണ്ടാകാം. എന്നാല്‍ പൊട്ടാസ്യം, സോഡിയം, കാത്സ്യം, മഗ്നീഷ്യം എന്നീ ധാതുക്കളുടെ കുറവു മൂലവും കാലുവേദന ഉണ്ടാകാം. അതിനെ പരിഹരിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ബനാന അഥവാ വാഴപ്പഴം ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ പഴം കഴിക്കുന്നത് കാലുവേദനയെ തടയാന്‍ സഹായിക്കും. 

രണ്ട്... 

മധുരക്കിഴങ്ങാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കാലുവേദനയെ അകറ്റാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികളും ഇതിനെ പരിഹരിക്കാന്‍ സഹായിക്കും. 

നാല്...

നട്സും സീഡുകളുമാണ് നാലാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ബദാം, അണ്ടിപ്പരിപ്പ്, മത്തങ്ങാ വിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ തുടങ്ങിയവയിലൊക്കെ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നതും കാലുകളിലെ ഇത്തരം വേദനയെ അകറ്റാന്‍ സഹായിക്കും. 

അഞ്ച്... 

യോഗര്‍ട്ടാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം ധാരാളം അടങ്ങിയ യോഗര്‍ട്ട് കഴിക്കുന്നതും കാലുവേദനയെ അകറ്റാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ആറ്... 

അവക്കാഡോയാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അടങ്ങിയ അവക്കാഡോയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ഏഴ്... 

ഓറഞ്ചാണ്  അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും മറ്റ് വിറ്റാമിനുകളും അടങ്ങിയ ഓറഞ്ച് കഴിക്കുന്നതും കാലുവേദനയെ അകറ്റാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

എട്ട്...

ഫാറ്റി ഫിഷാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സാല്‍മണ്‍‌ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്സ്യങ്ങള്‍ കഴിക്കുന്നതും കാലുവേദനയെ അകറ്റാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. 

Also read: ഈ പത്ത് കാര്യങ്ങള്‍ ശ്രദ്ധിക്കൂ, ചര്‍മ്മത്തിന്‍റെ ചെറുപ്പം കാത്തുസൂക്ഷിക്കാം...

youtubevideo

click me!