ഇന്ന് ദേശീയ ഓയിസ്റ്റർ ദിനം; അറിയേണ്ടത്

Published : Aug 05, 2025, 02:48 PM IST
Oyster

Synopsis

രണ്ടു തരത്തിലാണ് ഓയിസ്റ്ററുകൾ ഉള്ളത്. ഒന്ന് സ്വാദേറിയ ഭക്ഷണ വിഭവവും മറ്റൊന്ന് വിലയേറിയ മുത്തുകൾ ലഭിക്കുന്ന ഒന്നുമാണ്.

ആഗസ്റ്റ് 5നാണ് ദേശീയ ഓയിസ്റ്റർ ദിനമായി ആചരിക്കുന്നത്. ഓയിസ്റ്ററുകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. അവയുടെ രുചി, പാചക വൈദഗ്‌ദ്ധ്യം, സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം എന്നിവയെ അഭിനന്ദിക്കാനും ഈ ദിവസം ഉപയോഗപ്പെടുത്തുന്നു.

രണ്ടു തരത്തിലാണ് ഓയിസ്റ്ററുകൾ ഉള്ളത്. ഒന്ന് സ്വാദേറിയ ഭക്ഷണ വിഭവവും മറ്റൊന്ന് വിലയേറിയ മുത്തുകൾ ലഭിക്കുന്ന ഒന്നുമാണ്. നമ്മൾ ഭക്ഷിക്കുന്ന എല്ലാത്തരം ഓയിസ്റ്ററുകൾക്കും മുത്തുകൾ ഉല്പാദിപ്പിക്കാൻ സാധിക്കുകയില്ല. വളരെ ചുരുക്കം ഓയിസ്റ്ററുകൾക്ക് മാത്രമേ ഇത്തരത്തിൽ മുത്തുകൾ ഉല്പാദിപ്പിക്കാൻ സാധിക്കുകയുള്ളു.

 അതിനാൽ തന്നെ കടൽമുത്തുകൾ വിലയേറിയ ആഭരണ വസ്തുവായി നിലകൊള്ളുന്നു. ആഴം കുറഞ്ഞതും ഉപ്പുരസമുള്ളതുമായ വെള്ളത്തിലാണ് ഇവ വളരുന്നത്. മെക്സിക്കോ ഉൾക്കടൽ, ചെസാപീക്ക് ഉൾക്കടൽ, ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഓയിസ്റ്റർ കാണപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍