മള്‍ബറി കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം ഇതാണ്!

By Web TeamFirst Published Nov 20, 2020, 7:56 PM IST
Highlights

വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബറി. കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. 

പഴങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ വലിയ വില കൊടുത്തു പഴങ്ങള്‍ വാങ്ങുന്ന നാം നാട്ടുപഴങ്ങളുടെ ഗുണങ്ങളെ കുറിച്ച് പലപ്പോഴും അറിയാതെ പോകുന്നു. 

മൾബറിപ്പഴത്തിന്റെ ഗുണങ്ങളെ കുറിച്ച് പലര്‍ക്കും അറിയില്ല. മൾബറിയുടെ ഗുണങ്ങളെ കുറിച്ച് വിവരിക്കുകയാണ് ആയൂര്‍വേദ്ദ ഡോക്ടറായ ദിക്ഷ ഭാവ്സര്‍. വിറ്റാമിനുകളും പോഷകങ്ങളും ധാരാളം അടങ്ങിയതാണ് മൾബറി. 

 

കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത നിറങ്ങളിലാണ് ഇവ കാണപ്പെടുന്നത്. വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ മൾബറിയുടെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്... 

ഹൃദയാരോഗ്യത്തിന് ഏറേ നല്ലതാണ് മൾബറി. മൾബറിയിലെ ഡയറ്ററി ഫൈബർ, കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിച്ച് ഹൃദയാരോഗ്യമേകും. 

രണ്ട്...

മള്‍ബറിയില്‍ വിറ്റാമിന്‍ എ ധാരാളം ഉണ്ട്. ഇത് കണ്ണിനെ ആരോഗ്യമുള്ളതാക്കുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. 

മൂന്ന്...

മള്‍ബറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തിന് നല്ലതാണ്. മൾബറിയിലടങ്ങിയ ഭക്ഷ്യ നാരുകളാണ് ഇതിന് സഹായിക്കുന്നത്. 

നാല്...

മൾബറിയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

അഞ്ച്...

എല്ലുകളുടെ ആരോഗ്യത്തിന് ഇവ നല്ലതാണ്. മള്‍ബറിയിലെ വിറ്റാമിന്‍ സി, കാൽസ്യം എന്നിവയാണ് എല്ലുകളെ ആരോഗ്യമുള്ളതാക്കുന്നത്.

ആറ്... 

പ്രമേഹരോഗികള്‍ക്കും മള്‍ബറി ധൈര്യമായി കഴിക്കാം. കാരണം. മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.

ഏഴ്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ മള്‍ബറി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അകാല വാർധക്യം തടയാന്‍ ഇത് സഹായിക്കും. ഒപ്പം തലമുടി കൊഴിച്ചില്‍ തടയാനും ഇവ സഹായിക്കും. 

എട്ട്...

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മള്‍ബറി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മള്‍ബറിയില്‍ കലോറി വളരെ കുറവാണ്. ഒരു കപ്പ് മൾബറി കഴിച്ചാൽ 60 കലോറി ഊർജ്ജം മാത്രമേ ലഭിക്കൂ. മൾബറിയിലെ ഭക്ഷ്യനാരുകള്‍ വയറ് നിറഞ്ഞതായി തോന്നലുണ്ടാക്കും. ഇത്തരത്തിലും മള്‍ബറി വണ്ണം കുറയ്ക്കാന്‍ സഹായിക്കും. 

Also Read: പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം കാബേജിന്‍റെ ഗുണങ്ങള്‍...

click me!