Asianet News MalayalamAsianet News Malayalam

പ്രതിരോധശേഷി മുതല്‍ ഹൃദയാരോഗ്യം വരെ; അറിയാം കാബേജിന്‍റെ ഗുണങ്ങള്‍...

വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. 

Health Benefits of eating Cabbage
Author
Thiruvananthapuram, First Published Nov 11, 2020, 3:20 PM IST

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിട്ടുള്ള പച്ചക്കറികളിലൊന്നാണ് കാബേജ്. ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോ എന്നാണ് കാബേജിനെ വിശേഷിപ്പിക്കുന്നത്. പച്ചകലർന്ന വെള്ള നിറത്തിലും വയലറ്റ് കലർന്ന പർപ്പിൾ നിറത്തിലും കാബേജ് കാണാറുണ്ട്. 

വിറ്റാമിന്‍ എ, ബി2, സി എന്നിവയോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഫോസ്‌ഫറസ്, ഇരുമ്പ്, സോഡിയം, പൊട്ടാസ്യം, സൾഫർ എന്നിവയും കാബേജില്‍ അടങ്ങിയിരിക്കുന്നു. 

Health Benefits of eating Cabbage

 

അറിയാം കാബേജിന്‍റെ ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കാബേജ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 100 ഗ്രാം കാബേജില്‍ 36.6 മില്ലിഗ്രാം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാബേജ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

രണ്ട്...

കലോറി വളരെ കുറഞ്ഞ കാബേജ് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഫൈബര്‍ അടങ്ങിയ കാബേജ് കഴിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

മൂന്ന്...

ദഹനത്തിനും മികച്ചതാണ് കാബേജ്. ഫൈബര്‍ ധാരാളം അടങ്ങിയ കാബേജ് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.  

നാല്...

ഹൃദയത്തിന്‍റെ ആരോഗ്യത്തിനും കാബേജ് കഴിക്കുന്നത് നല്ലതാണ്. ഇവ കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും അതുവഴി ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും. 

Health Benefits of eating Cabbage

 

അഞ്ച്... 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും കാബേജിന് കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാബേജില്‍ അടങ്ങിയ പൊട്ടാസ്യമാണ് ഇതിന് സഹായിക്കുന്നത്. 

ആറ്...

കാബേജില്‍ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഫ്രീറാഡിക്കലുകളെ അകറ്റി ക്യാൻസർ സാധ്യത കുറയ്ക്കുന്നു. 

Also Read: ഗര്‍ഭിണികളിലെ വിറ്റാമിന്‍ ഡിയുടെ കുറവ് എങ്ങനെ പരിഹരിക്കാം?

Follow Us:
Download App:
  • android
  • ios