ഗൗരവഭാവത്തോടെ മുട്ട കഴിക്കുന്ന ഉണ്ണിമുകുന്ദന്‍; രസകരമായ വീഡിയോ; കമന്‍റുകളുമായി ആരാധകര്‍

Published : Jul 12, 2021, 09:22 AM IST
ഗൗരവഭാവത്തോടെ മുട്ട കഴിക്കുന്ന ഉണ്ണിമുകുന്ദന്‍; രസകരമായ വീഡിയോ; കമന്‍റുകളുമായി ആരാധകര്‍

Synopsis

ഉണ്ണിയുടെ ഈ  ജിമ്മന്‍ ബോഡിക്ക് പിന്നില്‍ വർക്കൗട്ട് മാത്രമല്ല, ശരിയായ ഭക്ഷണരീതിയുമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക താരങ്ങളും. അതിപ്പോള്‍ ബോളിവുഡിലായാലും മോളിവുഡിലായാലും വർക്കൗട്ട് ഇന്ന് പലരുടെയും ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ്. മലയാള സിനിമയില്‍ സ്വന്തമായി ഇടംകണ്ടെത്തിയ നടന്‍ ഉണ്ണി മുകുന്ദനും ഒരു ഫിറ്റ്‌നസ് ഫ്രീക്കാണ്.  

ഉണ്ണി തന്‍റെ വർക്കൗട്ട് വീഡിയോകള്‍ നിരന്തയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്.  'മസിലളിയന്‍' എന്ന വിളിപ്പേരും  താരത്തിനുണ്ട്. ഉണ്ണിയുടെ ഈ  ജിമ്മന്‍ ബോഡിക്ക് പിന്നില്‍ വർക്കൗട്ട് മാത്രമല്ല, ശരിയായ ഭക്ഷണരീതിയുമുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പോഷകങ്ങളുടെ കലവറയായ മുട്ട കഴിക്കുന്നതിന്‍റെ രസകരമായ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ഉണ്ണി തന്നെയാണ് പങ്കുവച്ചത്. വളരെ ഗൗരവഭാവത്തോടെയാണ് ഉണ്ണി ഒരു പ്ലേറ്റ് നിറയെ മുട്ട കഴിക്കുന്നത്. മുട്ടയുടെ മഞ്ഞ മാറ്റിവച്ച്, വെള്ളഭാഗം മാത്രമാണ് ഉണ്ണി കഴിക്കുന്നത്.

''തന്നെ പോലെ ആകാതിരിക്കൂ...നിങ്ങളുടെ കോഴിമുട്ട സന്തോഷത്തോടെ കഴിക്കൂ"- എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഉണ്ണി വീഡിയോ പങ്കുവച്ചത്. വീഡിയോയ്ക്ക് താഴെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. 'ഉണ്ണിക്കെന്തിനാ ഉണ്ണി ലേ...' എന്നാണ് നടൻ സഞ്ജു നൽകിയ കമന്‍റ്. 

 

Also Read: ഈ കൊവിഡ് കാലത്ത് മുട്ട കഴിക്കുന്നവരുടെ എണ്ണം കൂടിയോ...?

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍