പല ഫ്ലേവറുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. മാമ്പഴം, ഓറഞ്ച്, സ്ട്രോബെറി തുടങ്ങി പല രുചികളില്‍ ഐസ് സ്റ്റിക്കുകള്‍ ലഭിക്കും. ഇവിടെയിതാ ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 

ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. ചില വിചിത്രമായ പാചക പരീക്ഷണങ്ങള്‍ നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. എന്നാല്‍ ഇവിടെ ഇതാ പവരുടെയും ഇഷ്ട വിഭവമായ ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നമ്മുടെയൊക്കെ കുട്ടിക്കാലത്ത് നാം ഒരുപാട് കഴിച്ചിട്ടുള്ള ഒന്നാണ് ഐസ് സ്റ്റിക്ക് അഥവാ ഐസ് ഫ്രൂട്ട്. പല ഫ്ലേവറുകളില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. മാമ്പഴം, ഓറഞ്ച്, സ്ട്രോബെറി തുടങ്ങി പല രുചികളില്‍ ഐസ് സ്റ്റിക്കുകള്‍ ലഭിക്കും. ഇവിടെയിതാ ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. 

ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്കുകളുടെ മുഴുവൻ നിർമ്മാണവും എങ്ങനെയാണ് എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റിക്കില്‍ ലായനി കലർത്തുന്നത് മുതൽ ലോലി മരവിപ്പിക്കുന്നത് വരെയും അത് പായ്ക്ക് ചെയ്യുന്നതും മാർക്കറ്റിൽ വിൽക്കുന്നത് വരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്‍റുകളും ചെയ്തത്. 

കൃത്യമ നിറം കലര്‍ത്തിയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് പലരും അത്ഭുതപ്പെട്ടു. ഇനി ഒരിക്കലും ഇത് വാങ്ങി കഴിക്കില്ല എന്നും പറഞ്ഞവരുണ്ട്. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നും പലരും കമന്‍റ് ചെയ്തു. 

View post on Instagram

Also Read: 'എന്തൊരു ക്യൂട്ടാ കാണാന്‍'; പാണ്ടയുടെ ആകൃതിയിലുള്ള ദോശ; സമ്മിശ്ര പ്രതികരണവുമായി സോഷ്യല്‍ മീഡിയ

youtubevideo