Latest Videos

ഈ പത്ത് പഴങ്ങള്‍ രാത്രി കഴിക്കാന്‍ പാടില്ല; കാരണം...

By Web TeamFirst Published Apr 4, 2024, 8:27 AM IST
Highlights

രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ ദഹനത്തെയും ഉറക്കത്തെയും അത് ബാധിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം. 

കൃത്യസമയത്ത് ശരിയായ ഭക്ഷണം കഴിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കില്‍ ദഹനത്തെയും ഉറക്കത്തെയും അത് ബാധിക്കാം. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം. രാത്രി കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളെ പരിചയപ്പെടാം... 

1. ഓറഞ്ച്

രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ  ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. 

2. നാരങ്ങ 

നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇത് ഉറക്കത്തെയും തടയപ്പെടുത്താം.

3. പൈനാപ്പിള്‍

പൈനാപ്പിളിലും  ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാകാം. 

4. മാമ്പഴം 

മാമ്പഴത്തില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍, രാത്രി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും. 

5. തണ്ണിമത്തന്‍ 

തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി  ഇവ കഴിക്കുന്നത് ചിലരില്‍ അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമാകും. അതിനാല്‍ തണ്ണിമത്തന്‍ രാത്രി കഴിക്കുന്നതിന് പകരം പകല്‍  കഴിക്കുന്നതാകും ഉചിതം. 

6. പപ്പായ 

രാത്രി പപ്പായ കഴിക്കുന്നത്  ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.

7. കിവി

രാത്രി കിവി കഴിക്കുന്നതും ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം. 

8. ചെറി 

രാത്രി അമിതമായി ചെറി കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും. 

9. പേരയ്ക്ക 

ഫൈബറിനാല്‍ സമ്പന്നമാണ് പേരയ്ക്ക. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത്, ചിലരില്‍ ദഹിക്കാന്‍ പ്രയാസമുണ്ടാകും. 

10. മാതളം

മാതളവും രാത്രി കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുക.  

Also read: ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍...

youtubevideo

click me!