Viral Video: പലനിരകളിലായി ഭക്ഷണം നിറച്ച പാത്രങ്ങളുമായി വെയിറ്റര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

Published : Sep 10, 2022, 10:00 AM ISTUpdated : Sep 10, 2022, 10:07 AM IST
Viral Video: പലനിരകളിലായി ഭക്ഷണം നിറച്ച പാത്രങ്ങളുമായി വെയിറ്റര്‍; അമ്പരന്ന് സോഷ്യല്‍ മീഡിയ

Synopsis

പലനിരകളില്‍ ഭക്ഷണം നിറച്ച പാത്രങ്ങള്‍ അടുക്കി ഒറ്റയ്ക്ക് അത് ഉപഭോക്താക്കളുടെ അടുത്തെത്തിക്കുന്ന വെയിറ്ററുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

ഇന്ന് വ്യത്യസ്തമായ രീതിയിലുള്ള സേവനങ്ങളാണ് പല റെസ്റ്റോറന്‍റുകളും ഒരുക്കുന്നത്. അത്തരത്തിലുള്ള പല വീഡിയോകളും ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഭക്ഷണം എത്തിച്ച് നല്‍കുന്ന റോബോട്ടുകളെയും തീവണ്ടിപ്പാത ഒരുക്കി ഭക്ഷണം എത്തിക്കുന്ന രീതിയുമെല്ലാം നാം ഇതിനോടകം കണ്ടതാണ്. ഇപ്പോഴിതാ ഇത്തരത്തില്‍ മറ്റൊരു വ്യത്യസ്തമായ ഒരു വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റായിരിക്കുന്നത്. 

പല നിരകളില്‍ ഭക്ഷണം നിറച്ച പാത്രങ്ങള്‍ അടുക്കി ഒറ്റയ്ക്ക് അത് ഉപഭോക്താക്കളുടെ അടുത്തെത്തിക്കുന്ന ഒരു വെയിറ്ററുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഭക്ഷണം നിറച്ച പത്തിലധികം പ്ലേറ്റുകളാണ് ഇയാള്‍ ഒറ്റയ്ക്ക് പല നിരകളിലായി കൈയില്‍ അടുക്കിവച്ച് എടുത്തുകൊണ്ട് പോകുന്നത്. 

ഹോട്ടലിന്‍റെ അടുക്കളയില്‍ നിന്ന് വളരെ ദൂരത്ത് ഇരിക്കുന്ന കസ്റ്റമേഴ്‌സിന്റെ അടുത്തേയ്ക്ക് വെയിറ്റര്‍ ഈ പ്ലേറ്റുകളുമായി നടന്നെത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്തായാലും ഈ വെയിറ്ററെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. നാല് മില്ല്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വെയിറ്ററുടെ കഴിവിനെ അഭിനന്ദിച്ച് നിരവധിപ്പേര്‍ വീഡിയോയ്ക്ക് താഴെ കമന്‍റും ചെയ്തു. 

 

 

അതേസമയം, ഒരാളെ കൊണ്ട് കഷ്ടപ്പെടുത്തുകയാണെന്നും ഹോട്ടലുടമ കാശ് ലാഭിക്കുകയാണെന്നും ചിലര്‍ വിമര്‍ശിച്ചു. ഇതൊന്ന് വീണുപോയാലുള്ള അവസ്ഥയെ കുറിച്ചും ചിലര്‍ ഓര്‍മ്മിപ്പിച്ചു. 

Also Read: ജീപ്പിന് നേര്‍ക്ക് പാഞ്ഞടുക്കുന്ന കാട്ടാന; ശ്വാസമടക്കിപ്പിടിക്കാതെ ഈ വീഡിയോ കണ്ടുതീര്‍ക്കാനാവില്ല!

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍