ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി ; റെസിപ്പി

Published : Jan 29, 2025, 02:05 PM ISTUpdated : Jan 30, 2025, 09:45 AM IST
ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി  ; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ഡയറ്റ് റെസിപ്പികള്‍. ഇന്ന് വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഭാരം കുറയ്ക്കാൻ ഹൈ പ്രോട്ടീൻ ചിയ സീഡ് സ്മൂത്തി.

വേണ്ട ചേരുവകൾ

  • പാൽ                                     2 ഗ്ലാസ് 
  • ചിയ സീഡ്‌സ്                     2 സ്പൂൺ 
  • തേൻ                                     2 സ്പൂൺ 
  • ബദാം                                  2 സ്പൂൺ 
  • കറുവപ്പട്ട പൊടിച്ചത്      1/2 സ്പൂൺ 

തയ്യാറാക്കുന്ന വിധം

കൊഴുപ്പ് കുറഞ്ഞ പാലിലേക്ക് ആവശ്യത്തിന് ചിയ സീഡ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അതിലേക്ക് കുറച്ച് ബദാമും ചേർത്ത് കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് വയ്ക്കുക. അടുത്ത ദിവസം രാവിലെ ഇതിലേക്ക് കുറച്ച് പഴം കൂടി ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് തേനും ചേർത്ത് കൊടുക്കുക. ശേഷം നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കാവുന്നതാണ്. ഒരു നുള്ള് കറുവപ്പട്ട പൊടിച്ചതും കൂടി ചേർത്തു കൊടുക്കുന്നത് നന്നായിരിക്കും. ഭാരം കുറയ്ക്കുന്നതിനും മികച്ചതാണ് ഈ സ്മൂത്തി. 

ഹെൽത്തി ഉലുവ ചീര കറി തയ്യാറാക്കാം; റെസിപ്പി

 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...