ശരീരത്തിൽ പ്രോട്ടീന്റെ അളവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ നേരിടുന്ന പ്രധാന പ്രശ്നമാണ് ചിക്കൻ കഴിക്കണോ അതോ മുട്ട കഴിക്കണോ എന്നത്. രണ്ടും പോഷകഗുണങ്ങളാൽ സമ്പന്നമാണെങ്കിലും അവ നൽകുന്ന കലോറിയും പ്രോട്ടീന്റെ അളവും വ്യത്യസ്തമാണ്. ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം.
2. കുറഞ്ഞ കലോറിയിൽ കൂടുതൽ പ്രോട്ടീൻ നൽകുന്നത് ചിക്കനാണ്. കലോറി കൂട്ടാതെ പ്രോട്ടീൻ അളവ് വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായത് ചിക്കൻ ബ്രെസ്റ്റ് തന്നെയാണ്.
3. ചിക്കനിൽ വിറ്റാമിൻ B3, വിറ്റാമിൻ B6, ഫോസ്ഫറസ്, സെലിനിയം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിലെ ഊർജ്ജ ഉത്പാദനത്തിനും രോഗപ്രതിരോധ ശേഷിക്കും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
4. പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വയറ് പെട്ടെന്ന് നിറഞ്ഞതായി തോന്നാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
2. വിറ്റാമിൻ A, D, E, B12 എന്നിവയാൽ സമ്പന്നമാണ് മുട്ടയുടെ മഞ്ഞ. അതിനാൽ മഞ്ഞക്കരു ഒഴിവാക്കാതെ കഴിക്കുന്നതാണ് നല്ലത്.
3. തലച്ചോറിന്റെ പ്രവർത്തനത്തിന് ആവശ്യമായ കോളിൻ എന്ന പോഷകത്തിന്റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഇതിലുണ്ട്.
ഏതാണ് മികച്ചത്?
കൊളസ്‌ട്രോളിന്റെ അളവ് മാത്രം നോക്കി മുട്ടയെ ഭക്ഷണക്രമത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല. ഏതെങ്കിലും ഒരു ഭക്ഷണപദാർത്ഥത്തെ മാത്രം ആശ്രയിക്കുന്നതിന് പകരം സമീകൃതമായ ഭക്ഷണക്രമം പിന്തുടരുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.