ലോക ക്ഷീരദിനം 2026: കരുത്തുറ്റ സ്ത്രീ കർഷകരെക്കുറിച്ച് അറിയാതെ പോകരുത്

Published : Jun 01, 2026, 05:26 PM IST
dairy farming

Synopsis

ക്ഷീര കാർഷികത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് സ്ത്രീകൾ. ഈ വർഷത്തെ ക്ഷീരദിനം സ്ത്രീ കർഷകരെ അനുസ്മരിക്കാനുള്ളതാണ്.

ഇന്ന് ജൂൺ 1, ലോക ക്ഷീരദിനമായി ആചരിക്കുന്നു. ദൈനംദിന ജീവിതത്തിൽ പാലിന്റെ ഉപയോഗവും എത്രത്തോളമാണെന്ന് എടുത്ത് പറയേണ്ട കാര്യമില്ല. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയതാണ് പാൽ. ചായ ഇടാനും കോഫി ഉണ്ടാകാനും തുടങ്ങി പാൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. പലതരം പ്രക്രിയകൾ കഴിഞ്ഞാണ് പാൽ നമ്മുടെ കൈകളിലെത്തുന്നത്. ക്ഷീര കാർഷികത്തിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് സ്ത്രീകൾ. ഈ വർഷത്തെ ക്ഷീരദിനം സ്ത്രീ കർഷകരെ അനുസ്മരിക്കാനുള്ളതാണ്. ആഗോളതലത്തിൽ ക്ഷീരകർഷക തൊഴിലാളികളിൽ 70-80% സ്ത്രീകളാണ്. ക്ഷീര കാർഷികത്തിലെ നട്ടെല്ലായി ഇവർ വർത്തിക്കുന്നു.

  1. കന്നുകാലി പരിപാലനവും, പാൽ കറക്കലും, കാലിത്തീറ്റ കൊടുക്കലും, വൃത്തിയാക്കലുമെല്ലാം സ്ത്രീ കർഷകർ ചെയ്യുന്നു.

2. മണിക്കൂറുകൾ എടുത്ത് ക്ഷമയോടെയും കഠിനാധ്വാനത്തോടെയുമാണ് സ്ത്രീ കർഷകർ പാൽ ശേഖരിക്കുന്നത്.

3. ഇന്ന് ക്ഷീരകർഷക തൊഴിലാളികളിൽ 70-80 ശതമാനവും സ്ത്രീകളാണ് ഉള്ളത്. സ്വന്തമായി വരുമാനമുണ്ടാക്കി സ്ത്രീകൾക്ക് സ്വയം പര്യാപ്തത നേടാനും ഇതിലൂടെ സാധിച്ചിട്ടുണ്ട്.

4. മൃഗങ്ങളുടെ ആരോഗ്യം പരിപാലിക്കുന്നതിലും അവയുടെ ക്ഷേമം ഉറപ്പ് വരുത്തുന്നതിലും സ്ത്രീകൾ പ്രധാന പങ്കുവഹിക്കുന്നു.

5. ഈ മേഖലയിൽ ക്ഷീര സഹകരണ സംഘങ്ങൾ അവസരങ്ങൾ നൽകുന്നതുകൊണ്ട് തന്നെ കൂടുതൽ സ്ത്രീകൾക്ക് ഈ മേഖലയിലേക്ക് വരാൻ സാധിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

കോഫി കൂടുതൽ ആരോഗ്യകരമാകാൻ ഇവ ചേർത്ത് കുടിക്കൂ; ഗുണങ്ങൾ പലതാണ്
ഫാറ്റി ലിവർ തടയുന്നതിന് നിർബന്ധമായും കഴിക്കേണ്ട 5 ഭക്ഷണങ്ങൾ