മാതളം സൂപ്പറാണ്, ദിവസവും കഴിച്ചാൽ ഹൃദയാരോഗ്യം ഉറപ്പ് വരുത്താം

Published : May 30, 2026, 05:34 PM IST
pomegranate

Synopsis

മാതളത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി-ഓക്‌സിഡന്റുകൾ നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

മാതളം കാണാൻ മാത്രമല്ല അതിൻ്റെ ഓരോ അല്ലിയിലും ആരോഗ്യത്തിൻ്റെ രഹസ്യങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ നമുക്ക് വേണ്ട ഊർജ്ജവും സംരക്ഷണവും നൽകാൻ മാതളം ഒരു സൂപ്പർ ഫുഡ് തന്നെയാണ്. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരെ പോലും ഹൃദയസംബന്ധമായ അസുഖങ്ങൾ അലട്ടുന്നുണ്ട്. മാതളത്തിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റി-ഓക്‌സിഡന്റുകൾ നമ്മുടെ രക്തക്കുഴലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് രക്തക്കുഴലുകളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടുന്നത് തടയുകയും രക്തയോട്ടം സുഗമമാക്കുകയും ചെയ്യുന്നു. ദിവസവും ഒരു ബൗൾ മാതളം കഴിക്കുന്നത് ശീലമാക്കാം.

തിളങ്ങുന്ന ചർമ്മം ലഭിക്കും

എന്നും ചെറുപ്പമായിരിക്കാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്. വിലകൂടിയ കോസ്മെറ്റിക് ഉൽപ്പന്നങ്ങളേക്കാൾ മികച്ച ഫലം നൽകാൻ മാതളത്തിന് സാധിക്കും. ഇതിലെ ആന്റി-ഏജിങ് ഗുണങ്ങൾ ചർമ്മത്തിലെ ചുളിവുകൾ വരുന്നത് തടയുകയും പ്രായമാകുന്നതിൻ്റെ വേഗത കുറയ്ക്കുകയും ചെയ്യും. നിങ്ങൾ ദിവസവും മാതളം കഴിച്ചു തുടങ്ങിയാൽ, കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ചർമ്മത്തിന് സ്വാഭാവികമായ തിളക്കം വരുന്നത് കാണാം.

രോഗപ്രതിരോധ ശേഷി കൂട്ടുന്നു

കാലാവസ്ഥ മാറുമ്പോഴേക്കും ജലദോഷം, ചുമ, മറ്റ് അണുബാധകൾ എന്നിവ നിങ്ങളെ പിടികൂടാറുണ്ടോ. എങ്കിൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി കുറവാണെന്നാണ് അതിനർത്ഥം. മാതളത്തിൽ വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ ധാരാളമുണ്ട്. ഇത് ശരീരത്തിൻ്റെ ഇമ്മ്യൂണിറ്റി ലെവൽ വർദ്ധിപ്പിച്ച് വൈറസുകൾക്കെതിരെ പോരാടാനുള്ള ശക്തി നൽകുന്നു.

ദഹനത്തിനും ഊർജ്ജത്തിനും മികച്ചത്

ദഹനപ്രശ്നങ്ങൾ ഉള്ളവർക്ക് മാതളം കഴിക്കുന്നത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫൈബർ ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം പോലുള്ള പ്രശ്നങ്ങൾ അകറ്റുകയും ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മാതളം ആരോഗ്യത്തിന് വളരെ നല്ലതാണെങ്കിലും പ്രമേഹം ഉള്ളവരും ബ്ലഡ് പ്രഷർ കുറവുള്ളവരും ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ശരിയായ അളവിൽ മാത്രം കഴിക്കുന്നതാണ് നല്ലത്. അതേസമയം ദിവസവും രാവിലെയും വൈകുന്നേരവും ഒരു ബൗൾ മാതളം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.

PREV
Read more Articles on
click me!

Recommended Stories

പച്ചക്കറിയില്ലാത്ത ഉയർന്ന അളവിൽ ഫൈബർ അടങ്ങിയ 6 ഭക്ഷണങ്ങൾ
ദിവസവും ഒരു പിടി ബദാം കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം