സ്വീറ്റ് ബണ്ണിൽ പുഴു; ബേക്കറിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാവകുപ്പ്

By Web TeamFirst Published Aug 27, 2020, 9:07 PM IST
Highlights

സ്ഥാപനത്തിൽ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ബ്രെഡുണ്ടാക്കുന്ന അച്ച് പൊടിപിടിച്ച അവസ്ഥയിലായിരുന്നു കണ്ടെത്തിയതെന്നും അസിസ്റ്റന്റ് കമ്മിഷണർ ജയശ്രീ പറഞ്ഞു.

വളാഞ്ചേരി: സ്വീറ്റ് ബണ്ണിൽ പുഴുവിനെ കണ്ടെത്തി എന്ന പരാതിയെ തുടർന്ന് ബേക്കറിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് ഭക്ഷ്യസുരക്ഷാവകുപ്പ്. കാടാമ്പുഴയിൽ പ്രവർത്തിക്കുന്ന ബേക്കറിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്ത് സ്ഥാപനം അടച്ച് പൂട്ടി. 

ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ജി. ജയശ്രീ, കോട്ടയ്ക്കൽ ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. ഷിബു എന്നിവരടങ്ങുന്ന സ്‌ക്വാഡാണ് പരിശോധനക്കെത്തിയത്. 

സ്ഥാപനത്തിൽ ജീവനക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ലെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്നും ബ്രെഡുണ്ടാക്കുന്ന അച്ച് പൊടിപിടിച്ച അവസ്ഥയിലായിരുന്നുവെന്നും കണ്ടെത്തിയെന്നും അസിസ്റ്റന്റ് കമ്മിഷണർ ജയശ്രീ പറഞ്ഞു.

2600 രൂപയുടെ ഫ്രഞ്ച് ഫ്രൈസ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് മൂന്നുവയസുകാരന്‍; അമ്പരന്ന് അമ്മ; വീഡിയോ
 

click me!