
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ ഒരു ഗോളിന് ഹള്‍ സിറ്റിയെ തോല്‍പ്പിച്ചെങ്കിലും ആരാധകര്‍ കുറച്ച് കലിപ്പിലാണ്. പരിശീലകന്‍ മൈക്കല്‍ അര്‍ട്ടെറ്റയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ കായ് ഹാവെര്‍ട്‌സിന് പ്രാധാന്യം നല്‍കുകയും മികച്ച ഫോമിലുള്ള സ്‌ട്രൈക്കര്‍ വിക്ടര്‍ ഗ്യോക്കിറസിനെ ഉള്‍പ്പെടുത്താതതുമാണ് ആഴ്‌സണല്‍ ആരാധകരെ പ്രകോപിപ്പിച്ചത്.
പിസ ഓര്‍ഡര്‍ ചെയ്‌തിട്ട് അതിന്റെ ബോക്‌സ് തിന്നുന്നത് പോലെയാണ് അര്‍ട്ടെറ്റയുടെ ലൈനപ്പ് എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചത്. അര്‍ട്ടെറ്റയോടുള്ള എല്ലാ ബഹുമാനവും വെച്ചു കൊണ്ടു തന്നെ പറയുന്നു, കായ് ഹാവെര്‍ട്‌സിനെ കണ്ണടച്ച് വിശ്വസിക്കുന്നത് മണ്ടത്തരമാണ് - മറ്റൊരു ആരാധകന്‍ ഇങ്ങനെ എഴുതി.
സ്ഥിരതയില്ലായ്‌മയാണ് കായ് ഹാവെര്‍്‌ടസിന്റെ പ്രധാന പ്രശ്‌നം. ലിവര്‍പൂളിനെതിരെ നിര്‍ണായക മത്സരത്തില്‍ ഗോളടിച്ചെങ്കിലും, പല മത്സരങ്ങളിലും ഹാവെര്‍ട്‌സ് മങ്ങിപ്പോയിരുന്നു. ഗോളടിക്കാന്‍ സുവര്‍ണാവസരം ലഭിച്ചാലും അത് പാഴാക്കുന്നത് ഹാവെര്‍ട്‌സിന്റെ ശീലമാണെന്ന് ആഴ്‌സണല്‍ ആരാധകര്‍ വിമര്‍ശിക്കുന്നു. ചെല്‍സിയില്‍ നിന്ന് 65 മില്യണ്‍ പൗണ്ടിന്റെ ട്രാന്‍സ്‌ഫറിലാണ് താരം ഗണ്ണേഴ്‌സ് നിരയിലെത്തിയത്. ആ തുകയ്‌ക്കുള്ള മൂല്യം ഹാവെര്‍ട്‌സില്‍ ഇല്ലെന്നാണ് ആഴ്‌സണല്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ സീസണില്‍ വിവിധ ചാമ്പ്യന്‍ഷിപ്പുകളഇലായി പതിനഞ്ച് മത്സരങ്ങള്‍ ആഴ്‌സണലിനായി കളിച്ച ഹാവെര്‍ട്‌സ് നേടിയത് നാല് ഗോളുകള്‍ മാത്രം. ഇതാകട്ടെ, ചെല്‍സി, ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ പ്രമുഖര്‍ക്കെതിരെയാണ്. വലിയ മത്സരങ്ങളില്‍ ഗോളടിക്കുന്നുവെന്നതാണ് വിമര്‍ശകര്‍ക്കുള്ള ഹാവെര്‍ട്‌സിന്റെ മറുപടി.
അതേസമയം, ആഴ്‌സണല്‍ പോയിന്റ് ടേബിളില്‍ മുകളില്‍ തിരിച്ചെത്തിയതും അവസാനം കളിച്ച എട്ട് കളികളില്‍ ആറിലും ജയിച്ചതും കോച്ച് മൈക്കല്‍ അര്‍ട്ടെറ്റയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഹള്‍ സിറ്റിയെ തോല്‍പ്പിച്ചതോടെ ലീഗില്‍ തുടരെ അഞ്ച് ജയവുമായി കുതിപ്പ് തുടരാന്‍ ആഴ്‌സണലിന് സാധിച്ചു. ഹള്‍ സിറ്റിക്കെതിരെ എഴുപത്തിരണ്ടാം മിനുട്ടിലാണ് വിജയഗോള്‍ നേടിയത്. ക്യാപ്‌റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡാണ് രക്ഷകനായത്.
ലീഗില്‍ 10 മത്സരങ്ങളില്‍ നിന്ന് 27 പോയിന്റ് നേടിയ ആഴ്‌സണല്‍, അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. 22 പോയിന്റുള്ള ബ്രൈറ്റണ്‍ ആന്‍ഡ് ഹോവ് ആല്‍ബിയനാണ് സര്‍പ്രൈസ് കുതിപ്പ് നടത്തി രണ്ടാം സ്ഥാനത്തുള്ളത്. 21 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും 18 പോയിന്റുള്ള ലിവര്‍പൂള്‍ നാലാം സ്ഥാനത്തുമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!