ടോട്ടനം-ലെസ്റ്റര്‍, യുണൈറ്റഡ്-ലീഡ്‌സ്; പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

Published : Dec 20, 2020, 12:28 PM ISTUpdated : Dec 20, 2020, 12:33 PM IST
ടോട്ടനം-ലെസ്റ്റര്‍, യുണൈറ്റഡ്-ലീഡ്‌സ്; പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടങ്ങള്‍

Synopsis

സീസണിൽ ഇതുവരെ 10 ഗോള്‍ നേടിയ ലെസ്റ്റര്‍ താരം ജാമി വാര്‍ഡി അപകടകാരിയാണെന്ന് ടോട്ടനം പരിശീലകന്‍ മൗറീഞ്ഞോ അഭിപ്രായപ്പെട്ടു.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് കരുത്തര്‍ മുഖാമുഖം. ടോട്ടനവും മുന്‍ ചാംപ്യന്മാരായ ലെസ്റ്റര്‍ സിറ്റിയും നേര്‍ക്കുനേര്‍ വരും. ഇന്ത്യന്‍ സമയം രാത്രി 7.45ന് ടോട്ടനം മൈതാനത്താണ് മത്സരം. 14-ാം റൗണ്ട് മത്സരത്തിനായാണ് ഇരുടീമുകളും ഇറങ്ങുന്നത്.

പെനല്‍റ്റി നഷ്ടമാക്കിയതിന് പിന്നാലെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഗോള്‍; പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി

ടോട്ടനത്തിന് 25ഉം ലെസ്റ്റിന് 24ഉം പോയിന്‍റ് വീതമുണ്ട്. സീസണിൽ ഇതുവരെ 10 ഗോള്‍ നേടിയ ലെസ്റ്റര്‍ താരം ജാമി വാര്‍ഡി അപകടകാരിയാണെന്ന് ടോട്ടനം പരിശീലകന്‍ മൗറീഞ്ഞോ അഭിപ്രായപ്പെട്ടു. ഗാരെത് ബെയി‍ൽ രോഗം ഭേദമായി തിരിച്ചെത്തിയെങ്കിലും ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തുമോയെന്ന് മൗറീഞ്ഞോ വ്യക്തമാക്കിയില്ല.

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

ഇന്ത്യന്‍ സമയം രാത്രി 10 മണിക്ക് തുടങ്ങുന്ന മത്സരത്തിൽ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലീഡ്സ് യുണൈറ്റഡിനെ നേരിടും. തുടക്കത്തിൽ ഗോള്‍ വഴങ്ങുന്ന ദൗര്‍ബല്യം ആവര്‍ത്തിക്കാതിരിക്കാനാകും യുണൈറ്റഡിന്‍റെ ശ്രമം. യുണൈറ്റഡിന് 12 കളിയിൽ 23ഉം ലീഡ്സിന് 13 കളിയിൽ 17ഉം പോയിന്‍റ് വീതമുണ്ട്. 

വമ്പന്‍ ജയവുമായി യുവന്‍റസ് മുന്നോട്ട്; ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോയ്‌ക്ക് ചരിത്ര നേട്ടം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

1000 കി.മീ യാത്ര ചെയ്താൽ മെസിക്കൊപ്പം ഒറ്റയ്ക്കൊരു ഫോട്ടോ എടുക്കാം, മുടക്കേണ്ട തുക കൈയിലുണ്ടോ, ജിഎസ്ടി കൂടാതെ 10 ലക്ഷം!
പാകിസ്ഥാനില്‍ ഫുട്ബോള്‍ മത്സരത്തിനിടെ സൈനിക ടീമും എതിര്‍ ടീമും ഗ്രൗണ്ടില്‍ ഏറ്റുമുട്ടി, നിരവധിപേര്‍ക്ക് പരിക്ക്