പാര്‍മ: ഇറ്റാലിയൻ സീരി എ യിൽ യുവന്റസിന് വമ്പൻ ജയം. എതിരില്ലാത്ത നാലു ഗോളിനാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സംഘം പാർമയെ തോൽപ്പിച്ചത്. റൊണാ‌ൾഡോ ഇരട്ട ഗോൾ നേടി. 23-ാം മിനുറ്റില്‍ കുലുസ‌വോസ്‌കിയുടെ ഗോളില്‍ യുവന്‍റസ് മുന്നിലെത്തി. 26, 48 മിനുറ്റുകളില്‍ റോണോ ലീഡുയര്‍ത്തിയപ്പോള്‍ 85-ാം മിനുറ്റില്‍ മൊറാട്ട പട്ടിക പൂര്‍ത്തിയാക്കി. 

പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്‍റെ ഗോള്‍മഴ; ജയം ഏഴ് ഗോളിന്

ജയത്തോടെ യുവന്‍റസ് ലീഗില്‍ മുന്നിലുള്ള എ.സി മിലാനുമായുള്ള അകലം ഒരു പോയിന്‍റായി കുറച്ചു. 12 കളിയില്‍ 28 പോയിന്‍റുമായി എ.സി മിലാന്‍ തലപ്പത്താണ്. 13 മത്സരങ്ങളില്‍ 27 പോയിന്‍റുള്ള യുവന്‍റസ് മൂന്നാമതും. 12 കളിയില്‍ 27 പോയിന്‍റുള്ള ഇന്‍റര്‍ മിലാനാണ് രണ്ടാമത്. 

ചരിത്രനേട്ടത്തില്‍ റോണോ

സീരി എയില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 33 ഗോളുകള്‍ നേടുന്ന നാലാമത്തെ മാത്രം താരമെന്ന നേട്ടത്തിലെത്തി പാര്‍മയ്‌ക്ക് എതിരായ ഇരട്ട ഗോളോടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 1961ലാണ് ഇതിന് മുമ്പ് സീരി എയില്‍ ഒരു താരം 33 ഗോള്‍ തികച്ചത്. 

പെനല്‍റ്റി നഷ്ടമാക്കിയതിന് പിന്നാലെ ഡൈവിംഗ് ഹെഡ്ഡറിലൂടെ ഗോള്‍; പെലെയുടെ റെക്കോര്‍ഡിനൊപ്പമെത്തി മെസി

അതേസമയം ജർമൻ ബുണ്ടേഴ്സ് ലീഗിൽ ലെവർകൂസണെ തോൽപ്പിച്ചു ബയേൺ മ്യൂണിക്ക്. ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ബയേണിന്റെ ജയം. മത്സരത്തിന്റെ പതിനാലാം മിനുട്ടിൽ പാട്രിക് സ്ചിക്ക് നേടിയ ഗോളിലൂടെ ലെവർകൂസൺ മുന്നിലെത്തിയെങ്കിലും മേധാവിത്വം നിലനിർത്താനായില്ല. ലവൻഡോവ്സ്കി നേടിയ രണ്ട് ഗോളിലൂടെയായിരുന്നു ബയേൺ മ്യൂണിക്കിന്റെ ജയം. 

ലാ ലിഗയില്‍ അത്‌ലറ്റിക്കോയ്‌ക്ക് മിന്നും ജയം; റയല്‍ ഇന്നിറങ്ങും