ഷോര്‍ട് കോര്‍ണറില്‍ നിന്ന് വലത് വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്ന് മെസിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലായിരുന്നു പിഎസ്‌ജിയുടെ വിജയം

പാരിസ്: ഫ്രഞ്ച് ലീഗ് വണ്ണിൽ പിഎസ്‌ജിയുടെ മുന്നേറ്റം തുടരുന്നു. ഇരുപത്തിരണ്ടാം റൗണ്ടിൽ ടുലൂസിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപിച്ചു. നെയ്‌മറും എംബാപ്പെയും ഇല്ലാതെ ഇറങ്ങിയ പിഎസ്‌ജിക്കായി ലിയോണൽ മെസിയാണ് വിജയ ഗോൾ നേടിയത്. ഗോളും അസിസ്റ്റുമായി അഷ്റഫ് ഹക്കിമി താരമായി. ഇരുപതാം മിനിറ്റിൽ ടുലൂസാണ് ആദ്യം ഗോൾ നേടിയത്. മുപ്പത്തിയെട്ടാം മിനിറ്റിൽ അഷ്റഫ് ഹക്കിമിയിലൂടെ പിഎസ്ജി സമനില നേടി. അൻപത്തിയെട്ടാം മിനിറ്റിലായിരുന്നു മെസിയുടെ വിജയ ഗോൾ. 45 പോയിന്‍റുമായി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്‌ജി. ഇരു ടീമുകളും അഞ്ച് വീതം ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് ശ്രമിച്ചു. 

മഴവില്‍ മെസി

ഷോര്‍ട് കോര്‍ണറില്‍ നിന്ന് വലത് വിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന് പുറത്തുനിന്ന് മെസിയുടെ ഇടംകാലന്‍ മഴവില്‍ ഗോളിലായിരുന്നു പിഎസ്‌ജിയുടെ വിജയം. ഹക്കീമിയുടേതായിരുന്നു അസിസ്റ്റ്. പന്ത് അനായാസം വളഞ്ഞ് ഫാര്‍ പോസ്റ്റ് കടന്നു. ഇതോടെ ലീഗ് വണ്‍ സീസണില്‍ ലിയോണല്‍ മെസിക്ക് 10 വീതം ഗോളും അസിസ്റ്റുമായി. 800 കരിയര്‍ ഗോളുകള്‍ക്ക് നാലെണ്ണം മാത്രം അകലെയാണ് ഇതിഹാസ താരം. 

Scroll to load tweet…

ട്രഫോര്‍ഡ് യുദ്ധക്കളം, കാസിമിറോയ്ക്ക് ചുവപ്പ്; എന്നിട്ടും വിജയത്തേരില്‍ യുണൈറ്റഡ്; ലിവര്‍ പോയി ലിവര്‍പൂള്‍