സന്തോഷ് ട്രോഫി: കലാശപ്പോരില്‍ കേരളത്തെ മറികടന്ന് സര്‍വീസസ്; ഗോള്‍ വഴങ്ങിയത് എക്‌സ്ട്രാ ടൈമില്‍

Published : Feb 08, 2026, 04:13 PM IST
santosh Trophy

Synopsis

സന്തോഷ് ട്രോഫി ഫൈനലില്‍ കേരളത്തിന് തോല്‍വി. എക്‌സ്ട്രാ ടൈമില്‍ വഴങ്ങിയ ഒരൊറ്റ ഗോളിലാണ് സര്‍വീസസ് കേരളത്തെ പരാജയപ്പെടുത്തിയത്. 

ധാക്കുവഖാന: സന്തോഷ് ട്രോഫി എട്ടാം കിരീടം ഉയര്‍ത്താമെന്ന കേരളത്തിന്റെ മോഹങ്ങള്‍ എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോളില്‍ തകര്‍ന്നു. ഫൈനലില്‍ സര്‍വീസസിനെതിരെ എക്‌സ്ട്രാ ടൈമിലാണ് കേരളം ഗോള്‍ വഴങ്ങിയത്. 109-ാം മിനിറ്റില്‍ അഭിഷേക് പാവാറാണ് സര്‍വീസസിന്റെ ഗോള്‍ നേടിയത്. സര്‍വീസസിന്റെ എട്ടാം സന്തോഷ് ട്രോഫി കിരീടമാണിത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഫൈനലില്‍ കേരളത്തിന് കണ്ണീരോടെ മടങ്ങേണ്ടി വരുന്നത്. കഴിഞ്ഞ വര്‍ഷം ബംഗാളിനോടും കേരളം തോറ്റിരുന്നു.

ധാക്കുവഖാന ഫുട്‌ബോള്‍ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി തുടക്കം മുതല്‍ ഇരു ടീമുകളും ആക്രമിച്ചു കളിച്ചു. 27-ാം മിനിറ്റില്‍ അര്‍ജുന്റെ ലോങ് റേഞ്ചര്‍ പോസ്റ്റില്‍ തട്ടിത്തെറിച്ചതും 41-ാം മിനിറ്റില്‍ ഷിജിന്റെ ഹെഡര്‍ ലക്ഷ്യം കാണാതെ പോയതും കേരളത്തിന് തിരിച്ചടിയായി. രണ്ടാം പകുതിയിലും പോരാട്ടം കടുത്തെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. മാറ്റങ്ങളുമായി കേരളം കളം പിടിക്കാന്‍ ശ്രമിച്ചു. ഇതിനിടെ 48ാം മിനിറ്റില്‍ സര്‍വീസസിന്റെ ആക്രമണം. ഇടതു വിങ്ങില്‍നിന്ന് അഭിഷേക് പവാറിന്റെ ക്രോസ്, എന്നാല്‍ സര്‍വീസസ് താരങ്ങള്‍ക്ക് പന്ത് തൊടാനായില്ല;

54ാം മിനിറ്റില്‍ കേരളം, ഷിജിനു പകരം വിഘ്‌നേഷിനെ കളത്തിലിറക്കി. 80ാം മിനിറ്റില്‍ അജ്‌സാലിനു ലഭിച്ച അവസരം ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ സാധിച്ചില്ല. കളി ഇന്‍ഞ്ചറി ടൈമിലേക്ക്, പരുക്കേറ്റ ഒ.എം. ആസിഫിനു പകരം മുഹമ്മദ് സിനാന്‍ ഇറങ്ങി. എന്നാല്‍ സര്‍വീസസ് പ്രതിരോധം കോട്ടപോലെ ഉറച്ചുനിന്നു. ഗോള്‍ നേടാനുള്ള ഇരു ടീമുകളുടെയും ശ്രമം ഇഞ്ചറി ടൈമിലും വിജയിച്ചില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീങ്ങി. നിര്‍ണ്ണായക നിമിഷം: 109-ാം മിനിറ്റിലായിരുന്നു കേരളത്തിന്റെ നെഞ്ചുതകര്‍ത്ത് സര്‍വീസസിന്റെ ഗോള്‍ പിറന്നത്. അഭിഷേക് പവാര്‍ ഉതിര്‍ത്ത ആ ഷോട്ട് കേരളത്തിന്റെ എട്ടാം കിരീടമോഹങ്ങളെ തകര്‍ത്ത് വലയിലെത്തി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മുൻ ആഴ്സണല്‍ താരം നിക്കോളാസ് പെപ്പെ വിവാഹിതനാകുന്നു, വധു പോൺ താരം ടിയാന ട്രംപ്
നോക്കൗട്ട് പഞ്ച്, പഞ്ചാബിനെ ഗോൾമഴയില്‍ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലില്‍, ജയം എതിരില്ലാത്ത 4 ഗോളിന്