മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ആസ്റ്റണ്‍ വില്ലക്കെതിരെ; ഫ്‌ളോറിഡ കപ്പില്‍ ചെല്‍സി നാളെ ആഴ്‌സനലിനെതിരെ

Published : Jul 23, 2022, 12:56 PM ISTUpdated : Jul 23, 2022, 01:34 PM IST
മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇന്ന് ആസ്റ്റണ്‍ വില്ലക്കെതിരെ; ഫ്‌ളോറിഡ കപ്പില്‍ ചെല്‍സി നാളെ ആഴ്‌സനലിനെതിരെ

Synopsis

ഫ്‌ളോറിഡ കപ്പ് ഫൈനലില്‍ ചെല്‍സി (Chelsea) നാളെ ആഴ്‌സനലിനെ നേരിടും. പുലര്‍ച്ചെ 5.30നാണ് മത്സരം.മൈക്കേല്‍ അര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്‌സനല്‍ പ്രീസീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ചെല്‍സിക്കെതിരെ ഇറങ്ങുന്നത്.

മെല്‍ബണ്‍: പ്രീസീസണ്‍ സന്നാഹ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) ഇന്ന് ആസ്റ്റന്‍ വില്ലയെ നേരിടും. എറിക് ടെന്‍ഹാഗിന്കീഴില്‍ തുടരെ മൂന്ന് മത്സരങ്ങളിലും ജയിച്ചാണ് യുണൈറ്റഡ് എത്തുന്നത്. ക്രിസ്റ്റ്യന്‍ എറിക്‌സണും ലിസാന്‍ഡ്രോ മാര്‍ട്ടിനസും ഇന്നത്തെ മത്സരത്തില്‍ കളിക്കില്ല. സ്‌കോട്ട് മക്ടോമിനെയും ഇന്നത്തെ ടീമിലുണ്ടാകില്ല. വൈകീട്ട് മൂന്നേകാലിനാണ് മത്സരം തുടങ്ങുക. പ്രീമിയര്‍ ലീഗിന് മുന്‍പ് അത്‌ലറ്റിക്കോ മാഡ്രിഡിനെയും (Atletico Madrid) റയോ വയേക്കാനോയെയും യുണൈറ്റഡ് സൗഹൃദമത്സരത്തില്‍ നേരിടും.

അതേസമയം, ഫ്‌ളോറിഡ കപ്പ് ഫൈനലില്‍ ചെല്‍സി (Chelsea) നാളെ ആഴ്‌സനലിനെ നേരിടും. പുലര്‍ച്ചെ 5.30നാണ് മത്സരം.മൈക്കേല്‍ അര്‍ട്ടേറ്റ പരിശീലിപ്പിക്കുന്ന ആഴ്‌സനല്‍ പ്രീസീസണിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് ചെല്‍സിക്കെതിരെ ഇറങ്ങുന്നത്. ഗബ്രിയേല്‍ ജെസ്യൂസ് ഗോളടി തുടരുന്നതും ആഴ്‌സനലിന് തുണയാകും. പ്രീസീസണിലെ മോശം പ്രകടനം മാറ്റാനുള്ള ശ്രമത്തിലാണ് തോമസ് ടുഷേലിന്റെ ചെല്‍സി. ഒരു തോല്‍വിയും ഒരു ജയവുമാണ് ചെല്‍സിക്ക് പ്രീസീസണിലുള്ളത്.

വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവ്; പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി
 
സെവിയ്യ താരം യൂള്‍സ് കൗണ്ടെയെ സ്വന്തമാക്കാന്‍ ചെല്‍സി. 50 മില്യണ്‍ യൂറോയ്ക്കായിരിക്കും കരാര്‍. 23കാരനായ പ്രതിരോധ താരത്തിനായി ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ചെല്‍സിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള 
സെവിയ്യയുടെ പ്രീസീസണ്‍ കൗണ്ടെ സ്‌ക്വാഡിലുണ്ടായിരുന്നില്ല. ഈ സമ്മറില്‍ ചെല്‍സി ടീമിലെത്തിക്കുന്ന രണ്ടാമത്തെ പ്രതിരോധ താരമാണ്
യൂള്‍സ് കൗണ്ടെ. 

ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണില്‍, ധവാന്റെ ബൗണ്ടറിക്ക് പിന്നാലെ സ്റ്റേഡിയത്തില്‍ മലയാള ഗാനം- വൈറല്‍ വീഡിയോ

നേരത്തെ നാപോളിയില്‍ നിന്ന് കാലിഡു കൗലിബാലിയെ ചെല്‍സി ടീമിലെത്തിച്ചിരുന്നു. ചെല്‍സി നായകന്‍ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലോണ്‍സോ എന്നിവരെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബാഴ്‌സലോണയും ശ്രമം തുടങ്ങി.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു
മെസി നാളെയെത്തും, കൂടെ ഡി പോളും സുവാരസും; വരവേല്‍ക്കാനൊരുങ്ങി കൊല്‍ക്കത്ത